Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.6317 INR  1 EURO=103.1247 INR
ukmalayalampathram.com
Sun 16th Nov 2025
 
 
അസോസിയേഷന്‍
  Add your Comment comment
പ്രിയദര്‍ശിനി ലൈബ്രറി (ബോള്‍ട്ടന്‍) - ന്റെ ആഭിമുഖ്യത്തില്‍ 'ബുക്ക് ഡേ' ആഘോഷം മാര്‍ച്ച് 8ന്
Text By: Reporter, ukmalayalampathram

ബോള്‍ട്ടണ്‍: പ്രിയദര്‍ശിനി ലൈബ്രറി ബോള്‍ട്ടന്‍ - ന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വിവിധ വിജ്ഞാന - വിനോദ പരിപാടികള്‍ കോര്‍ത്തിണക്കിക്കൊണ്ട് 'ബുക്ക് ഡേ' സംഘടിപ്പിക്കും; മാര്‍ച്ച് 8 (ശനിയാഴ്ച) രാവിലെ 11 മണിക്ക് ബോള്‍ട്ടനിലെ പ്രിയദര്‍ശിനി ലൈബ്രറി ഹാളില്‍ വച്ച് ഷൈനു ക്ലെയര്‍ മാത്യൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സയന്‍സിനെ ആസ്പദമാക്കി കുട്ടികള്‍ക്കായുള്ള ഒരുക്കുന്ന സ്‌പെഷ്യല്‍ മാജിക് ഷോ 'സയന്‍സ് ഇന്‍ മാജിക്', ക്വിസ് മത്സരങ്ങള്‍, കുട്ടികള്‍ക്കിഷ്ടപ്പെട്ട പുസ്തക കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ചെറു കഥാ വിവരണം, പുസ്തക വായന, ഇന്ററാക്റ്റീവ് സെഷനുകള്‍, വിവിധ ഗെയ്മുകള്‍, മറ്റ് വിനോദ - വിജ്ഞാന പരിപാടികള്‍, റിഫ്രഷ്‌മെന്റ്‌സ് എന്നിവ കൂട്ടിചേര്‍ത്തുകൊണ്ട് വിപുലമായ പരിപാടികളാണ് പ്രിയദര്‍ശിനി ലൈബ്രറിയില്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കുള്ള വിനോദ - വിജ്ഞാന സെഷനുകള്‍ക്ക് മുന്‍ അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫിലിപ്പ് കൊച്ചിട്ടി നേതൃത്വം നല്‍കും. പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്. കൂടാതെ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കും വിജയികള്‍ക്കുമുള്ള പ്രത്യേക സമ്മാനങ്ങളും ലൈബ്രറിയില്‍ ഒരുക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: റോമി കുര്യാക്കോസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍): 07776646163 കുട്ടികളെയും മുതിര്‍ന്നവരെയും വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുക, കുട്ടികളില്‍ പുസ്തക വായനാ ശീലം വളര്‍ത്തുക, കുട്ടികളുടെ വിവിധങ്ങളായ സര്‍ഗ്ഗവാസനകളെയും കഴിവുകളെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് ബോള്‍ട്ടനില്‍ 'പ്രിയദര്‍ശിനി' എന്ന പേരില്‍ ലൈബ്രറി സ്ഥാപിതമായത്. Venue: No. 4, Beech Avenue Farnworth Bolton BL4 0AT

 
Other News in this category

 
 




 
Close Window