|
നോര്‍ത്ത് വെല്‍സ് ബാംഗോര്‍ ഗര്‍ത് പീര്‍ 129ാം ആനിവേഴ്സറി കൊണ്ടാടുന്ന വേളയില്‍ ബാംഗോര്‍ മലയാളികളും. 1896 മെയ് 14 ന് തുറന്ന ഈ പിയര്‍, ബാംഗോറിലെ ഏറ്റവും പ്രിയങ്കരമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നാണ്. ബാംഗോര്‍ മലയാളി ഫ്രണ്ട്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് മലയാളികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറിയത്. രഞ്ജു ജോബിറ്റ്, സിജി ജോയ്, അലീന മേരി പ്രമോദ്, ആഷ്‌ലി പൗലോസ് എന്നിവരുടെ മാര്‍ഗം കളിയും അത് പോലെ ദര്‍ശന ദേവേന്ദ്രന്‍ നയിക്കുന്ന ലഞ്ച് ബോക്സ് മ്യൂസിക്കല്‍ ബാന്‍ഡും ആഘോഷത്തിന്റെ കൊഴുപ്പു കൂട്ടി. തങ്ങളെയും ബാങ്ങോര്‍ ഗര്‍ത് പീര്‍ 129 ആനിവേഴ്സറി ആഘോഷത്തിന്റെ ഭാഗമാകിയതിന്റെ ആഹ്ലാദത്തിലാണ് ബാംഗോര്‍ മലയാളി ഫ്രണ്ട്‌സ് ഗ്രൂപ്പ് അംഗങ്ങള്‍. |