നിങ്ങള്‍ 50 വയസു കഴിഞ്ഞതാണോ?ഇനിയും നിങ്ങള്‍ക്ക് ചെറുപ്പക്കാരനെ പോലെ ഓടാം, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയില്‍ നിങ്ങള്‍ക്കും ഓടാന്‍ അവസരം യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി അമ്പതു കഴിഞ്ഞവര്‍ക്കുള്ള ഓട്ട മത്സരം സംഘടിപ്പിക്കുന്നു. 50 വയസ്സ് കഴിഞ്ഞ പുരുഷന്‍മാര്‍ക്കും, വനിതകള്‍ക്കും യുക്മയുടെ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയില്‍ 100X4 മീറ്റര്‍ റിലേയില്‍ പങ്കെടുക്കാന്‍ അവസരം ഒരുങ്ങുന്നു. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായികമേള ജൂണ്‍ 21 തീയതി ലിവര്‍പൂളിലെ ലിതെര്‍ലാന്‍ഡ് സ്പോര്‍ട്സ് പാര്‍ക്കില്‍ (Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA) വച്ച് നടത്തപ്പെടുന്നു. കൂടാതെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ഉള്ളവര്‍ക്ക് മത്സരിക്കുവാനുള്ള അവസരം. നിങ്ങള്‍ ഒരു സ്പോര്‍ട്സ് താല്പര്യം ഉള്ള വ്യക്തി ആണെങ്കില്‍ നിങ്ങള്ക്ക് യുക്മയുടെ കായികമേളയില്‍ പങ്കാളി ആകാം. മത്സരിക്കാന്‍ താല്പര്യം ഉള്ളവര്‍ എത്രയും പെട്ടന്ന് യുക്മയില്‍ അംഗങ്ങളായിട്ടുള്ള അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടു നിങ്ങളുടെ രെജിസ്ട്രേഷന്‍ നടത്തുക. 50, 100, 200, 400 മീറ്റര്‍ ട്രാക്ക് മത്സരങ്ങള്‍, കൂടാതെ ഷോട്ട് പുട്ട്, ലോങ്ങ് ജമ്പ്, സ്റ്റാന്റിംഗ് ലോങ്ങ് ജംബ്, തുടങ്ങിയ വിവിധ ഇനങ്ങളില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വെവ്വേറെ മത്സരങ്ങള്‍ .യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളില്‍നിന്നും ലഭിക്കുന്നതാണ്. യുക്മയുടെ അംഗങ്ങളായിട്ടുള്ള അസ്സോസിയേഷനുകളില്‍ മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കാവാന്‍ അവസരം ഉള്ളത്. മത്സരിക്കാന്‍ താല്പര്യം ഉള്ളവര്‍ എത്രയും പെട്ടന്ന് യുക്മയില്‍ അംഗങ്ങളായിട്ടുള്ള അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടു നിങ്ങളുടെ രെജിസ്ട്രേഷന്‍ നടത്തുക. നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ വിഭാഗങ്ങളില്‍ മത്സരിച്ച വിജയികള്‍ക്ക് ജൂണ്‍ 28 തീയതി യുക്മ ദേശീയകായികമേളയില്‍ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ റീജിയണല്‍ ഭാരവാഹികളെ സമീപിക്കുക Venue: Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA