Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=118.1893 INR  1 EURO=102.6378 INR
ukmalayalampathram.com
Sat 18th Oct 2025
 
 
UK Special
  Add your Comment comment
യുദ്ധ മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മരണനിരക്ക് അഞ്ചിരട്ടിയായി; ഐ.സി.സി നടപടികള്‍ക്ക് ബ്രിട്ടീഷ് മെഡിക്കല്‍ സംഘടനകളുടെ പിന്തുണ
reporter

ലണ്ടന്‍: യുദ്ധ മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ യുദ്ധ കുറ്റകൃത്യങ്ങളായി പരിഗണിച്ച് പ്രോസിക്യൂഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് മെഡിക്കല്‍ രംഗത്തെ പ്രമുഖ സംഘടനകള്‍ മുന്നോട്ടുവന്നു. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (RCN)യും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (BMA)യും ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ടിന്റെ (ICC) നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംഘര്‍ഷ മേഖലകളില്‍ മരണമടഞ്ഞ ഹെല്‍ത്ത് വര്‍ക്കര്‍മാരുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ദ്ധിച്ചതാണ് ഈ ആവശ്യം ശക്തമാകാന്‍ കാരണമായത്. 2016ല്‍ 175 ആരോഗ്യ പ്രവര്‍ത്തകര്‍ മരണമടഞ്ഞപ്പോള്‍, 2024ല്‍ ആ എണ്ണം 932 ആയി ഉയര്‍ന്നതായി RCNയുടെ ഇന്റര്‍നാഷണല്‍ നഴ്‌സിംഗ് അക്കാദമി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍സെക്യൂരിറ്റി ഇന്‍സൈറ്റ്സ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക് തയ്യാറാക്കിയിരിക്കുന്നത്.

പലസ്തീന്‍, യുക്രെയിന്‍, ലെബനണ്‍ എന്നിവിടങ്ങളിലാണ് ഈ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആരോഗ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതും, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന ഭീഷണികള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും, ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ശക്തമായ നിയമ നടപടികള്‍ ആവശ്യമാണെന്നും മെഡിക്കല്‍ രംഗത്തെ പ്രമുഖര്‍ ആവശ്യപ്പെടുന്നു.

 
Other News in this category

 
 




 
Close Window