|
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജോസ് മാത്യുവിന്റെ (50) സംസ്‌കാര ചടങ്ങുകള്‍ ഡിസംബര്‍ രണ്ടിന് ചൊവ്വാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് ചടങ്ങുകള്‍ തുടങ്ങും. 10.30 മുതല്‍ 11.30 വരെയാണ് പൊതുദര്‍ശനം. 12 മണിയ്ക്ക് ന്യൂകാസില്‍ കീലി സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.
ദേവാലയത്തിന്റെ വിലാസം
St. Joseph's Catholic Church, Burslem, Hall Street, ST6 4BB
സെമിത്തേരിയുടെ വിലാസം
Keele Cemetery, Keele Road, Newcastle, ST5 5AB
സീറോ മലബാര്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മിഷന്‍ ഇടവകയിലെ ഡൊമിനിക് സാവിയോ യൂണിറ്റിന്റെ സജീവാംഗമായിരുന്ന ജോസ് മാത്യു ഈമാസം 12ന് ആണ് മരിച്ചത്. രാത്രിയോടെ വീട്ടില്‍ വച്ച് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. സംഭവസമയത്ത് ഭാര്യ ഷീബ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. വീട്ടില്‍ ഇളയ മകള്‍ മരിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് കുഴഞ്ഞുവീണത് കണ്ട മകള്‍ അടിയന്തിരമായി സമീപവാസിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ മലയാളി പെണ്‍കുട്ടിയെ വിളിക്കുകയും അപ്പോള്‍ തന്നെ എമര്‍ജന്‍സി സര്‍വീസിനെയും അറിയിച്ചു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അവരും എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിതാവ് പരേതനായ മാത്യു ജോസഫ് ഇളം തുരുത്തില്‍. അമ്മ ഏലിക്കുട്ടി മാത്യു, ഈരാറ്റുപേട്ട പേഴ്ത്തുംമൂട്ടില്‍ കുടുംബാംഗം, ഭാര്യ ഷീബ ജോസ് പുറപ്പുഴ പാലക്കല്‍ കുടുംബാംഗം, മക്കള്‍ കെവിന്‍ ജോസ്, കാരോള്‍ ജോസ് (കീല്‍ യൂണിവേഴ്സിറ്റി, ന്യൂ കാസ്റ്റില്‍), മരിയ ജോസ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി.
സഹോദരങ്ങള്‍ : െൃ.ജിജി മാത്യു, പ്രിന്‍സിപ്പല്‍ സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗ് ചാലക്കുടി, റെജി ചെറിയാന്‍ കല്ലു കുളങ്ങര കണമല, ലിജി ജെയ്സണ്‍ മരങ്ങാട്ട് അറക്കുളം, ബിജു ഇളംതുരുത്തില്‍ (പ്രസിഡന്റ് പ്രവാസി കേരള കോണ്‍ഗ്രസ് യുകെ) |