Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ഇന്നലെ വരെ വിമാന ടിറ്റ് ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റാം: ക്യാന്‍സല്‍ ചെയ്താല്‍ മുഴുവന്‍ തുകയും റീഫണ്ട്
Text By: UK Malayalam Pathram
വരുംദിവസങ്ങളിലും വിമാന സര്‍വീസ് തടസ്സപ്പെട്ടാല്‍ ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഗള്‍ഫ് മേഖലയിലേക്കും തിരിച്ചും ഇന്നലെ വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അധികനിരക്കില്ലാതെ തീയതി മാറ്റാന്‍ അവസരമുണ്ട്. ഈ മാസം 5 വരെയുള്ള യാത്രകളുടെ ബുക്കിങ്ങിനാണ് ഈ സൗകര്യം. ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും

ഗള്‍ഫ് മേഖലയുടെ ഭൂരിഭാഗവും ഉള്‍പ്പെടുന്ന വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഹബ്ബുകള്‍ അടച്ചതോടെ ലോകമെമ്പാടുമുള്ള വിമാന സര്‍വീസുകളെ ഇത് ബാധിച്ചു.

ഗള്‍ഫ് രാജ്യങ്ങളുടെ വ്യോമാതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ 3,400ലധികം വിമാനങ്ങള്‍ റദ്ദാക്കി. ഗള്‍ഫ് മേഖലയിലുടനീളം ഏകദേശം 300,000 ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരെ ഒഴിപ്പിക്കുന്നതിനും അവശ്യ സഹായത്തിനുമായി യുകെ പ്രത്യേക സംഘങ്ങളെ അയച്ചതായാണ് റിപ്പോര്‍ട്ട്.

ആക്രമണം നടന്ന ആദ്യ ദിവസങ്ങളില്‍ 3,400ലധികം വിമാനങ്ങള്‍ റദ്ദാക്കി. ദുബായ് ഇന്റര്‍നാഷണല്‍, ഷാര്‍ജ, അബുദാബി, ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയുള്‍പ്പെടെ പ്രധാന പ്രാദേശിക വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. മേഖലയിലുടനീളമുള്ള ആറ് പ്രധാന വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി.
 
Other News in this category

 
 




 
Close Window