Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
പശ്ചിമേഷ്യന്‍ സംഘര്‍ഷം: അയര്‍ലന്‍ഡ് ആശങ്കയറിയിച്ചു
reporter

ലണ്ടന്‍: പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അയര്‍ലന്‍ഡ് ആശങ്ക പ്രകടിപ്പിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഐറിഷ് പ്രസിഡന്റ് കാതറിന്‍ കൊണോലി ആവശ്യപ്പെട്ടു. പരമാധികാര രാഷ്ട്രങ്ങളുടെ അധിനിവേശവും യുദ്ധവും ജീവഹാനിയിലേക്കും നാശത്തിലേക്കും നയിക്കുന്നുവെന്നും രാജ്യാന്തര സമാധാനത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്നുവെന്നും കൊണോലി വ്യക്തമാക്കി.

ഇറാനിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും നടക്കുന്ന സംഭവവികാസങ്ങളില്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ആശങ്കയറിയിച്ചു. ''മേഖലയിലെ സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യതകളില്‍ വളരെയധികം ആശങ്കാകുലനാണ്'' എന്ന് അദ്ദേഹം പറഞ്ഞു.

ഐറിഷ് പൗരന്മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

ഇറാനില്‍ താമസിക്കുന്ന ഐറിഷ് പൗരന്മാര്‍ വളരെ കുറവാണെങ്കിലും ബന്ധപ്പെട്ട എംബസികള്‍ പിന്തുണയ്ക്കാന്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി ഹെലന്‍ മക്എന്റി അറിയിച്ചു. ഇറാനിലേക്കും ഇസ്രായേലിലേക്കുമുള്ള യാത്ര തത്കാലം ഒഴിവാക്കണമെന്നും, അഭയം തേടണമെന്നും, പ്രാദേശിക അധികാരികളുടെയും എംബസിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

വിമാന സര്‍വീസുകള്‍ റദ്ദാക്കി

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലേക്കുള്ള ഡബ്ലിന്‍ വിമാനത്താവളത്തിലെ സര്‍വീസുകള്‍ റദ്ദാക്കി. ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്‌സ്, എത്തിഹാദ്, ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകളാണ് റദ്ദാക്കിയത്. അടുത്ത 72 മണിക്കൂറിനുള്ളില്‍ യാത്ര ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഡബ്ലിനില്‍ നിന്ന് ദുബായിലേക്കുള്ള രണ്ട് എമിറേറ്റ്‌സ് വിമാനങ്ങള്‍ റദ്ദാക്കിയതോടൊപ്പം, പുറപ്പെട്ട മറ്റൊരു വിമാനം യാത്രാമധ്യേ തിരിച്ചിറക്കുകയും ചെയ്തു. ഖത്തര്‍ എയര്‍വേയ്‌സ് ദോഹ-ഡബ്ലിന്‍ സര്‍വീസുകളും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു

 
Other News in this category

 
 




 
Close Window