Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ തീപിടിത്തത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
reporter

ലണ്ടനിലെ സൗത്ത് ലണ്ടന്‍ ക്രൊയ്ഡനില്‍ വാടക വീട്ടില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ജീവന്‍ നഷ്ടപ്പെട്ടു.

ഫെബ്രുവരി 23-നാണ് സംഭവം നടന്നത്. നിസാമബാദ് (തെലങ്കാന) സ്വദേശിയായ കമിനേനി സായ് ശ്രീകര്‍ (26), ആന്ധ്രപ്രദേശിലെ കാകിനഡ സ്വദേശിയായ ഗന്‍ഡി അഭിഷേക് എന്നിവരാണ് മരിച്ചത്.

വീട്ടില്‍ താമസിച്ചിരുന്ന മൂന്ന് പേരും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ക്രൊയ്ഡന്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ശ്രീകറിന് മസ്തിഷ്‌കമരണം സംഭവിക്കുകയും പിന്നീട് അന്ത്യം സംഭവിക്കുകയും ചെയ്തു. എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ശ്രീകര്‍ ക്രൊയ്ഡന്‍ യൂണിവേഴ്‌സിറ്റിയില്‍ പി.ജി. വിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ കുടുംബം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുറിക്കുള്ളില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ശ്വാസംമുട്ടി അഭിഷേക് സംഭവദിവസം തന്നെ മരണമടഞ്ഞു. ഇവരുടെ സുഹൃത്ത് ഗുരുതരമായി പരുക്കേറ്റെങ്കിലും ജീവന്‍ രക്ഷപ്പെട്ടു. ഇപ്പോഴും ചികിത്സയിലാണ്

 
Other News in this category

 
 




 
Close Window