Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3203 INR  1 EURO=111.7069 INR
ukmalayalampathram.com
Tue 14th Apr 2026
 
 
UK Special
  Add your Comment comment
ജര്‍മ്മനിയില്‍ ആമസോണ്‍ സേവനങ്ങള്‍ക്ക് വന്‍ സാങ്കേതിക തടസ്സം
reporter

ബര്‍ലിന്‍: ലോകപ്രശസ്ത ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണ്‍ വെള്ളിയാഴ്ച രാത്രിയോടെ ജര്‍മ്മനിയിലുടനീളം ഭാഗികമായി പ്രവര്‍ത്തന തടസ്സം നേരിട്ടു.

ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ തിരഞ്ഞെടുക്കാനും കാര്‍ട്ടില്‍ ചേര്‍ക്കാനും സാധിച്ചെങ്കിലും, പണമടച്ച് ഓര്‍ഡര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടപ്പോള്‍, ''ക്ഷമിക്കണം, സാങ്കേതിക തകരാര്‍ സംഭവിച്ചിരിക്കുന്നു. ഞങ്ങള്‍ ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ്'' എന്ന സന്ദേശമാണ് ഓര്‍ഡര്‍ ശ്രമിക്കുന്നവര്‍ക്ക് ലഭിച്ചത്.

ജര്‍മ്മനിയിലെ തടസ്സത്തിന് മുമ്പ് ബ്രിട്ടനിലും സമാനമായ രീതിയില്‍ ആമസോണ്‍ സേവനങ്ങള്‍ തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ചിലര്‍ക്ക് ഓര്‍ഡര്‍ ചെയ്യാന്‍ സാധിച്ചപ്പോള്‍, മറ്റുചിലര്‍ക്ക് സാധിക്കാത്ത പ്രത്യേകതയും ഉണ്ടായിരുന്നു.

എന്നാല്‍ ആമസോണിന്റെ സ്ട്രീമിംഗ് സേവനമായ Amazon Prime Video തടസ്സമില്ലാതെ പ്രവര്‍ത്തിച്ചു. തകരാറിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് കമ്പനി ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. പ്രശ്‌നം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍

 
Other News in this category

 
 




 
Close Window