Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ഗ്രീന്‍സ് പാര്‍ട്ടി വിജയത്തിനിടയിലും കുടിയേറ്റ നയം കര്‍ശനമായി തുടരും
reporter

ലണ്ടന്‍: ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതിരഞ്ഞെടുപ്പില്‍ ഗ്രീന്‍സ് പാര്‍ട്ടി നേടിയ വിജയം കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്തുമെന്ന വിലയിരുത്തലുകള്‍ക്ക് വിരാമം കുറിച്ച് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കി.

ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ സൗഹൃദ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ സഹായിച്ചുവെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും, നിലവിലെ കുടിയേറ്റ നയങ്ങളില്‍ മാറ്റമില്ലെന്ന് ഷബാന മഹ്‌മൂദ് ഉറപ്പിച്ചു. ''അനധികൃത കുടിയേറ്റം രാജ്യത്ത് കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. ജനങ്ങളുടെ സുരക്ഷയും സമാധാനവും മുന്‍ഗണനയാണ്. അതിനാല്‍ സര്‍ക്കാര്‍ നയത്തില്‍ മാറ്റമുണ്ടാകില്ല'' എന്നാണ് അവരുടേതായ നിലപാട്.

മുസ്ലീം വോട്ടര്‍മാരെ അകറ്റുന്നതാണ് പുതിയ കുടിയേറ്റ നയമെന്ന വിമര്‍ശനത്തെ ഷബാന മഹ്‌മൂദ് തള്ളി. അഭയാര്‍ത്ഥി നയങ്ങള്‍ പ്രഖ്യാപിച്ചതുപോലെ തന്നെ തുടരുമെന്നും സീനിയര്‍ ലേബര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതിരഞ്ഞെടുപ്പില്‍ റിഫോം പാര്‍ട്ടി മൂന്നാം സ്ഥാനത്ത് എത്തിയതോടെ ലേബര്‍ പാര്‍ട്ടിയുടെ കുടിയേറ്റ നയങ്ങളില്‍ മാറ്റം വേണമെന്ന് ചില നേതാക്കളും യൂണിയന്‍ ജനറല്‍ സെക്രട്ടറിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ''ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് തെറ്റായ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല'' എന്ന നിലപാടിലാണ് ഷബാന മഹ്‌മൂദ്.

അനധികൃതമായി യുകെയിലേക്കെത്തുന്നവര്‍ക്ക് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കാന്‍ 20 വര്‍ഷം കാത്തിരിക്കേണ്ടി വരുന്ന നിലവിലെ നയം തുടരുമെന്ന് ഹോം സെക്രട്ടറി സൂചിപ്പിച്ചു

 
Other News in this category

 
 




 
Close Window