ലണ്ടന്‍: യുകെയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ച സംഭവത്തില്‍ വ്യാപകമായ അന്വേഷണം ആരംഭിച്ചു. ഹരിയാനയിലെ ചാര്‍ഖി ദാദ്രി ജില്ലയിലെ ജാഗ്രാംബാസ് ഗ്രാമം സ്വദേശിയായ വിജയ് കുമാര്‍ ഷിയോറന്‍ (30) ആണ് കൊല്ലപ്പെട്ടത്.
- നവംബര്‍ 25-ന് പുലര്‍ച്ചെ 4.15ഓടെ വോര്‍സെസ്റ്ററിലെ ബാര്‍ബോണ്‍ റോഡില്‍ ഗുരുതരമായി പരുക്കേറ്റ നിലയിലാണ് വിജയ് കുമാറിനെ വെസ്റ്റ് മെര്‍സിയ പൊലീസ് കണ്ടെത്തിയത്.
- ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
- സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
- കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ വിപുലമായ അന്വേഷണം തുടരുകയാണെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ലി ഹോള്‍ഹൗസ് അറിയിച്ചു.
വിജയ് കുമാര്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിലുള്ള വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് യൂണിവേഴ്‌സിറ്റിയില്‍ (UWE) പഠിക്കുകയായിരുന്നു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് വിജയ് കുമാറിന്റെ മൂത്ത സഹോദരന്‍ രവി കുമാര്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു