ലണ്ടന്‍: ഇന്‍കം ടാക്സ് പരിധികള്‍ മരവിപ്പിച്ചതിലൂടെ പ്രകടനപത്രികാ വാഗ്ദാനങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ലേബര്‍ സര്‍ക്കാരിന്റെ രണ്ടാം ബജറ്റിനെതിരെ വോട്ടര്‍മാര്‍ ശക്തമായ പ്രതികരണം പ്രകടിപ്പിച്ചു.
- ചാന്‍സലര്‍ റേച്ചല്‍ റീവ്സ് മാസങ്ങള്‍ക്കുള്ളില്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടുമെന്നാണു പകുതിയിലേറെ വോട്ടര്‍മാരുടെ പ്രവചനം.
- ജീവിതച്ചെലവ് കുറയ്ക്കാനായിരിക്കും ബജറ്റിന്റെ ലക്ഷ്യമെന്നു റീവ്സ് അവകാശപ്പെട്ടിരുന്നെങ്കിലും, വെറും 6 ശതമാനം വോട്ടര്‍മാര്‍ക്കാണ് അതില്‍ വിശ്വാസമുള്ളത്.
- മോര്‍ ഇന്‍ കോമണ്‍ നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ നം.10, നം.11 കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍.
റീവ്സ് അവതരിപ്പിച്ച 30 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞതോടെ രാജി സമ്മര്‍ദ്ദം ശക്തമായി. ഒബിആര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം കമ്മിയില്ലെന്നതും, അധിക ഫണ്ട് ഉണ്ടെന്നതും പുറത്തുവന്നതോടെ റീവ്സിന്റെ വാദങ്ങള്‍ തകര്‍ന്നു.
ബജറ്റില്‍ 26 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി ബോംബ് പൊട്ടിച്ചതായി വിമര്‍ശനം.
- ഇന്‍കം ടാക്സ് പരിധി മരവിപ്പിക്കല്‍
- വീടുകളിലെ നികുതി വര്‍ധന
- പെന്‍ഷന്‍ക്കാരെ നികുതിയില്‍ ഉള്‍പ്പെടുത്തല്‍
- ഇലക്ട്രിക് കാറുകള്‍ക്ക് റോഡ് നികുതി
എന്നിവ ജനങ്ങളെ രോഷത്തിലാക്കിയതായി സര്‍വേ വ്യക്തമാക്കുന്നു.
മെയില്‍ സണ്‍ഡേ പുറത്തുവിട്ട സര്‍വേയില്‍ 68 ശതമാനം വോട്ടര്‍മാര്‍ റീവ്സ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. 32 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് അവരെ തുടരാന്‍ അനുകൂലിച്ചത്