Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7898 INR  1 EURO=107.1008 INR
ukmalayalampathram.com
Tue 03rd Mar 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ മോര്‍ച്ചറിയില്‍ രാസവസ്തു വിഷബാധ
reporter

ലണ്ടന്‍: അഹമ്മദാബാദ്‌ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനദുരന്തത്തില്‍ മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്ത വെസ്റ്റ്മിന്‍സ്റ്റര്‍ പബ്ലിക് മോര്‍ച്ചറിയിലെ ജീവനക്കാര്‍ക്ക് അപകടകരമായ രാസവസ്തു വിഷബാധയേറ്റതായി റിപ്പോര്‍ട്ട്.

- ലണ്ടനിലേക്ക് അയച്ച മൃതദേഹങ്ങള്‍ കേടുവരാതിരിക്കാനായി ചേര്‍ത്ത ഫോര്‍മലിന്‍ അടക്കമുള്ള രാസവസ്തുക്കളുടെ അളവ് അസാധാരണമായി ഉയര്‍ന്ന നിലയില്‍ ആയിരുന്നുവെന്ന് ഇന്‍ക്വസ്റ്റിനു നേതൃത്വം നല്‍കിയ പ്രഫസര്‍ ഫിയോന വില്‍കോക്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

- ഉയര്‍ന്ന അളവിലുള്ള ഫോര്‍മലിന്‍ വിഷലിപ്തമാവുകയും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

- മൃതദേഹങ്ങളില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെയും സയനൈഡിന്റെയും സാന്നിധ്യം കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദഗ്ധാഭിപ്രായം തേടിയതിനെ തുടര്‍ന്ന് അപകടസാധ്യത കുറയ്ക്കുന്നതിനായി പാരിസ്ഥിതിക നിരീക്ഷണം, ശ്വസനോപകരണങ്ങള്‍, അനുയോജ്യമായ സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ ഉപയോഗം നിര്‍ബന്ധമാക്കി.

മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാന്‍, പ്രത്യേകിച്ച് വിദേശത്തു നിന്ന് നാട്ടിലെത്തിക്കുമ്പോള്‍, ഫോര്‍മാലിന്‍ സാധാരണയായി ഉപയോഗിക്കുന്നുണ്ടെങ്കിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാറില്ല എന്നതാണ് റിപ്പോര്‍ട്ടിന്റെ വിലയിരുത്തല്‍.

ജൂണ്‍ 12-ന് ലണ്ടനിലേക്കുള്ള ബോയിങ് 787 എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് 53 ബ്രിട്ടീഷ് പൗരന്മാരടക്കം 242 പേര്‍ കൊല്ലപ്പെട്ടിരുന്നു

 
Other News in this category

 
 




 
Close Window