ലണ്ടന്‍: മതിയായ രേഖകളില്ലാതെ രാജ്യത്ത് ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട 171 പേരെ യുകെ ഇമ്മിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ടീം അറസ്റ്റ് ചെയ്തു. ഇന്ത്യക്കാരും ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. ഇവരെ ഉടന്‍ നാടുകടത്തുമെന്നാണ് വിവരം.
'ഓപ്പറേഷന്‍ ഈക്വലൈസ്' എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് അനധികൃത ഡെലിവറി തൊഴിലാളികളെ പിടികൂടിയത്. ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ന്യൂഹാം, നോര്‍വിച്ച് തുടങ്ങിയ നഗരങ്ങളിലാണ് പരിശോധന നടന്നത്.
പരിശോധനകള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി. രേഖകള്‍ കൃത്യമല്ലെങ്കില്‍ പിടികൂടി നാടുകടത്തുമെന്നതാണ് മുന്നറിയിപ്പ്.
അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള യുകെ ഭരണകൂട നടപടികളുടെ ഭാഗമായാണ് പരിശോധനകള്‍. കഴിഞ്ഞ വര്‍ഷം മാത്രം 11,000ത്തിലധികം പേരെ പരിശോധിച്ചപ്പോള്‍ 8,000ത്തോളം പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
യുകെ സര്‍ക്കാര്‍ അടുത്തിടെ അംഗീകരിച്ച പുതിയ നിയമപ്രകാരം ഗിഗ് ഇക്കോണമി ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കും. രേഖകള്‍ ഇല്ലാത്ത തൊഴിലാളികളില്‍ നിന്ന് 60,000 യൂറോ വരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥയും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്