Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 07th Nov 2026
 
 
UK Special
  Add your Comment comment
യുകെയില്‍ സ്ഥിരതാമസത്തിനുള്ള കാത്തിരിപ്പ് നീട്ടാനുള്ള നീക്കം, പ്രതിഷേധവുമായി സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍
reporter

ന്യൂപോര്‍ട്ട്: ബ്രിട്ടനില്‍ സ്ഥിരതാമസാനുമതിയായ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ (ഐഎല്‍ആര്‍) ലഭിക്കുന്നതിനുള്ള കാലയളവ് അഞ്ചില്‍നിന്ന് പത്ത് വര്‍ഷമാക്കാനുള്ള നീക്കത്തിനെതിരെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലുള്ളവര്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. വിസ പുതുക്കലിന്റെ ചെലവും കുടുംബങ്ങളുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും വര്‍ധിക്കുമെന്നാണ് ഇവരുടെ ആശങ്ക. മൂന്നംഗ കുടുംബത്തിന് മൂന്നുവര്‍ഷത്തേക്കുള്ള വിസ പുതുക്കാന്‍ ഏകദേശം 13 ലക്ഷം രൂപ കണ്ടെത്തേണ്ടിവരുന്നുണ്ടെന്ന് ആര്‍ക്ക് ക്യാപ്പിറ്റല്‍ ഓപ്പറേഷന്‍സ് മാനേജര്‍ നീന ജോര്‍ജ് പറഞ്ഞു. സ്ഥിരതാമസത്തിനുള്ള കാത്തിരിപ്പ് നീളുന്നത് ആവര്‍ത്തിച്ചുള്ള വിസച്ചെലവുകള്‍ വര്‍ധിപ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നിലവിലുണ്ടായിരുന്ന വ്യവസ്ഥകള്‍ വിശ്വസിച്ച് യുകെയിലെത്തിയ തൊഴിലാളികളെ മാറ്റങ്ങള്‍ ബാധിക്കുന്നത് അനീതിയാണെന്ന് അജീന തമ്പി പ്രതികരിച്ചു. പുതിയ വ്യവസ്ഥകള്‍ ഇതിനകം രാജ്യത്തുള്ളവര്‍ക്കും ബാധകമാക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക നിമിത ഫ്രാന്‍സിയും പങ്കുവച്ചു. നീന ജോര്‍ജ്, അജീന തമ്പി, നിമിത ഫ്രാന്‍സി, ഹെന്ന റഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ 'ഫെയര്‍ ഐഎല്‍ആര്‍ ക്യാംപെയിന്‍ യുകെ' എന്ന കൂട്ടായ്മ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പ്രകടനങ്ങളും നിവേദനങ്ങളുമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

സ്ഥിരതാമസ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ പെറ്റീഷനില്‍ രണ്ടുദിവസത്തിനിടെ ഒന്നര ലക്ഷത്തോളം പേര്‍ ഒപ്പുവച്ചതായി സംഘാടകര്‍ അറിയിച്ചു. അധിക സാമ്പത്തിക ബാധ്യതയും അനിശ്ചിതത്വവും തുടരുന്നത് തൊഴില്‍വൈദഗ്ധ്യമുള്ളവരെ മറ്റ് രാജ്യങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിക്കുമെന്ന ആശങ്കയും കൂട്ടായ്മ ഉയര്‍ത്തുന്നു. Manorama Online

 
Other News in this category

 
 




 
Close Window