Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.4331 INR  1 EURO=112.1202 INR
ukmalayalampathram.com
Thu 14th May 2026
 
 
UK Special
  Add your Comment comment
പണപ്പെരുപ്പ ഭീതിയില്‍ യുകെ ഹൗസിങ് വിപണി പ്രതിസന്ധിയില്‍; വീടുവാങ്ങാന്‍ മടിച്ച് ജനങ്ങള്‍
reporter

ലണ്ടന്‍: ഇന്ധനവില, ഭക്ഷ്യവില വര്‍ധന, അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ മൂലം ജനങ്ങള്‍ സാമ്പത്തിക സമ്മര്‍ദം നേരിടുന്നതിനിടെ യുകെയിലെ ഹൗസിങ് വിപണിയും പ്രതിസന്ധിയിലേക്ക്. ഉയരുന്ന പണപ്പെരുപ്പവും പലിശ നിരക്ക് വര്‍ധിക്കുമെന്ന ആശങ്കയും വീടുവാങ്ങലിനെ കാര്യമായി ബാധിച്ചിരിക്കുകയാണെന്ന് പുതിയ റിപ്പോര്‍ട്ട്. Royal Institution of Chartered Surveyors പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇംഗ്ലണ്ടിലും വെയില്‍സിലും വീടുവിപണി മന്ദഗതിയിലാണെന്ന് കണ്ടെത്തി. ജീവിതച്ചെലവ് കുത്തനെ ഉയരുകയും ബാങ്ക് വായ്പകളുടെ പലിശ നിരക്ക് വര്‍ധിക്കാനുള്ള സാധ്യത ഉയരുകയും ചെയ്തതോടെ സാധാരണക്കാര്‍ വീടുവാങ്ങുന്നതില്‍ നിന്ന് പിന്മാറുകയാണ്.

പുതിയ വീടുവാങ്ങലുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വീടുവില്‍പ്പന കരാറുകളും ഏപ്രിലില്‍ ഇടിഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത 36 ശതമാനം അംഗങ്ങളും വില്‍പ്പന കുറഞ്ഞതായി രേഖപ്പെടുത്തി. അടുത്ത മൂന്ന് മാസവും വിപണി മന്ദഗതിയിലാകുമെന്നാണ് എസ്റ്റേറ്റ് ഏജന്‍സികളുടെ വിലയിരുത്തല്‍. ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തേണ്ടിവരുമെന്ന് Bank of England മുന്നറിയിപ്പ് നല്‍കിയതും വിപണിയെ ബാധിച്ചിട്ടുണ്ട്. London, സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, സൗത്ത് വെസ്റ്റ് മേഖലകളിലാണ് വീടുകളുടെ വിലയില്‍ കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം നോര്‍ത്ത് വെസ്റ്റ്, നോര്‍തേണ്‍ ഇംഗ്ലണ്ട് മേഖലകളില്‍ നേരിയ തോതില്‍ വിലവര്‍ധന തുടരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window