Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=111.1729 INR
ukmalayalampathram.com
Tue 02nd Jun 2026
 
 
UK Special
  Add your Comment comment
അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച് പൊലീസ് ഫെഡറേഷന്‍ മുന്‍ മേധാവി മുകുന്ദ് കൃഷ്ണ
reporter

ലണ്ടന്‍: തനിക്കെതിരെ ഉയര്‍ന്ന അഴിമതി, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് പൊലീസ് ഫെഡറേഷന്‍ മുന്‍ മേധാവി മുകുന്ദ് കൃഷ്ണ. നിയമനടപടികളുടെ അവസാനം താന്‍ പൂര്‍ണമായും കുറ്റവിമുക്തനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. 145,000 പൊലീസ് ഉദ്യോഗസ്ഥരെ പ്രതിനിധീകരിക്കുന്ന സംഘടനയ്ക്കുള്ളിലെ സാമ്പത്തിക തീരുമാനങ്ങളുമായി ബന്ധപ്പെട്ടാണ് മുകുന്ദ് കൃഷ്ണയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘടനയുടെ ചട്ടങ്ങള്‍ക്കും ഭരണനടപടികള്‍ക്കും അനുസൃതമായാണ് താന്‍ എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചതെന്ന് മുകുന്ദ് കൃഷ്ണ പറഞ്ഞു. സത്യസന്ധതയോടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി 16 ശതമാനം ശമ്പള വര്‍ധന ഉറപ്പാക്കിയതായും അംഗങ്ങള്‍ക്ക് 150 ദശലക്ഷം പൗണ്ടിലധികം നഷ്ടപരിഹാരം ലഭ്യമാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു. സംഘടനയുടെ വരുമാനം വര്‍ധിപ്പിക്കാനും തനിക്ക് കഴിഞ്ഞുവെന്നും കൃഷ്ണ പറഞ്ഞു. 46 വയസ്സുകാരനായ മുന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായ മുകുന്ദ് കൃഷ്ണയെ സറെയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അതീവ സങ്കീര്‍ണമായ സാമ്പത്തിക അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു പൊലീസ് അറിയിച്ചത്. പിന്നീട് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു. ഇതോടൊപ്പം രണ്ട് മുന്‍ മുതിര്‍ന്ന ഫെഡറേഷന്‍ ഉദ്യോഗസ്ഥരെയും വിവിധ സ്ഥലങ്ങളിലെ റെയ്ഡുകളില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെയില്‍സില്‍ നിന്നുള്ള 51 വയസ്സുകാരനും ബ്രിസ്റ്റോളില്‍ നിന്നുള്ള 55 വയസ്സുകാരനും പദവി ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന സംശയത്തിലാണ് അറസ്റ്റിലായത്.

 
Other News in this category

 
 




 
Close Window