Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
യോഗ പരിശീലനത്തിനിടെ ഹൃദയാഘാതം; ഈസ്റ്റ് ഹാമില്‍ മലയാളി യുവതി അന്തരിച്ചു
reporter

തുടര്‍ച്ചയായ ദിവസങ്ങളില്‍ യുകെ മലയാളി സമൂഹത്തെ വേദനിപ്പിച്ച് വീണ്ടും മരണവാര്‍ത്ത. ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന മലയാളി യുവതി സിസിലി കൃഷ്ണന്‍ / സിസിലി കൃഷ്ണ (41) ആണ് യോഗ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മരിച്ചത്. ഈസ്റ്റ് ഹാമിലെ ആരോഗ്യ സംരക്ഷണ വകുപ്പില്‍ ജോലി ചെയ്തിരുന്ന സിസിലി, ആരോഗ്യ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ചികിത്സയും നിരീക്ഷണവും തുടരുന്നതിനിടെയാണ് യോഗ പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലനത്തിനിടെ അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ രണ്ട് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്.

ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നതിനാല്‍ സിസിലി ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തില്‍ നേരത്തെയും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണങ്ങള്‍ സംഭവിച്ചിരുന്നതായി യുകെ മലയാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലം സ്വദേശികളായ കുടുംബം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുകെയിലേക്ക് കുടിയേറിയത്. സിസിലിയുടെ ഭര്‍ത്താവ് അശോക്. മക്കള്‍ റയോനും റീസും. അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈസ്റ്റ് ഹാമിലെ മലയാളി സമൂഹവും. യുകെയിലെ മലയാളി സമൂഹത്തില്‍ അടുത്തിടെ തുടര്‍ച്ചയായി ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, അപ്രതീക്ഷിത ദേഹാസ്വാസ്ഥ്യം, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, അമിത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും ഉടന്‍ വൈദ്യസഹായം തേടണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിക്കുന്നു.

 
Other News in this category

 
 




 
Close Window