Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4548 INR  1 EURO=108.5305 INR
ukmalayalampathram.com
Thu 18th Jun 2026
 
 
UK Special
  Add your Comment comment
വീസാപ്രകാരം വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചു; മലയാളിക്ക് ?38 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി
reporter

ലണ്ടന്‍: ബ്രിട്ടനില്‍ വീസാപ്രകാരം വാഗ്ദാനം ചെയ്ത ജോലി നല്‍കാതെ മലയാളി യുവാവിനെ വഞ്ചിച്ച സംഭവത്തില്‍ തൊഴിലുടമയ്ക്ക് തൊഴില്‍ ട്രൈബ്യൂണലിന്റെ കനത്ത തിരിച്ചടി. മലയാളിയായ ഷബിന്‍ ഷാജിക്ക് 30,000 പൗണ്ട്, ഏകദേശം ?38.35 ലക്ഷം, നഷ്ടപരിഹാരം നല്‍കണമെന്ന് ട്രൈബ്യൂണല്‍ വിധിച്ചു. ഒരുവര്‍ഷത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നതാണ് നഷ്ടപരിഹാര തുക. ബ്രെക്‌സിറ്റിന് ശേഷമുള്ള യുകെ വീസാ നയപ്രകാരം രോഗിപരിചരണ മേഖലയിലെ തൊഴില്‍വീസയിലാണ് ഷബിന്‍ ഷാജി 2023-ല്‍ ബ്രിട്ടനിലെ സ്റ്റാന്‍ഫഡില്‍ എത്തിയത്. എന്നാല്‍ തൊഴിലുടമയായ സ്വാന്‍ കെയര്‍ സൊലൂഷന്‍സ് ഒരുവര്‍ഷത്തോളം അദ്ദേഹത്തിന് ജോലി നല്‍കിയില്ലെന്നാണ് പരാതി.

യുകെയിലെ ആരോഗ്യരംഗത്ത് നിരവധി ഒഴിവുകളുണ്ടെന്ന യൂട്യൂബ് ഇന്‍ഫ്‌ലുവന്‍സറുടെ പ്രചാരണം വിശ്വസിച്ചാണ് ഷബിന്‍ കേരളത്തിലെ ജോലി ഉപേക്ഷിച്ച് ബ്രിട്ടനിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഇതേ യൂട്യൂബറാണ് ഏജന്റിനെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് 17,000 പൗണ്ട് ഏജന്റിന് നല്‍കിയതായും ഷബിന്‍ വ്യക്തമാക്കി. വാട്‌സ്ആപ്പ് വഴിയാണ് യുകെ കമ്പനി അഭിമുഖം നടത്തിയതെന്നും പിന്നീട് കമ്പനി സ്‌പോണ്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ബ്രിട്ടനിലെത്തിയ ശേഷം ഷബിന് ഒരു ദിവസത്തെ ജോലിപോലും നല്‍കിയില്ല. സ്‌പോണ്‍സറുമായി ബന്ധപ്പെട്ട കരാര്‍ നിലനിന്നതിനാല്‍ മറ്റൊരു ജോലിക്ക് അപേക്ഷിക്കാനും കഴിഞ്ഞില്ല. ഇതോടെ ഒരുവര്‍ഷത്തോളം സൗജന്യഭക്ഷണം നല്‍കുന്ന കേന്ദ്രങ്ങളെ ആശ്രയിച്ചാണ് ജീവിക്കേണ്ടിവന്നത്. ഈ സാഹചര്യങ്ങളും തൊഴില്‍ ട്രൈബ്യൂണല്‍ പരിഗണിച്ചാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

 
Other News in this category

 
 




 
Close Window