Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
UK Special
  Add your Comment comment
കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രിന്റ് ചെയ്യാന്‍ ശ്രമം; 36കാരിക്കെതിരെ കേസ്
reporter

കാന്‍ബറയിലെ ഒരു ഫോട്ടോ പ്രിന്റിംഗ് സ്ഥാപനത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രിന്റ് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് 36കാരിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബെല്‍ക്കോണന്‍ പ്രദേശത്തെ സ്ഥാപനത്തിലാണ് സംഭവമുണ്ടായത്. ന്യൂ സൗത്ത് വെയില്‍സിലെ വാംബോയ്ന്‍ സ്വദേശിയായ സ്ത്രീ ബുധനാഴ്ച വൈകുന്നേരം സ്ഥാപനത്തിലെത്തി നിരവധി ചിത്രങ്ങള്‍ പ്രിന്റ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ മെഷീനില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് പ്രിന്റിംഗ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നല്‍കിയ പണം തിരികെ വാങ്ങി ഇവര്‍ സ്ഥാപനത്തില്‍ നിന്ന് മടങ്ങി.

പിന്നീട് മെഷീന്‍ പരിശോധിച്ച ജീവനക്കാര്‍ പ്രിന്റ് ആകാതെ പോയ ചിത്രങ്ങളില്‍ കുട്ടികളെ പീഡിപ്പിക്കുന്നതായി സംശയിക്കുന്ന ഒന്നിലധികം ദൃശ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ പൊലീസിനെ വിവരമറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഹോള്‍ട്ട് പ്രദേശത്ത് യുവതിയുടെ വാഹനം തടഞ്ഞ് അവരെ അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window