Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=111.1729 INR
ukmalayalampathram.com
Tue 02nd Jun 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ സര്‍വകലാശാല വിദ്യാഭ്യാസത്തിന്റെ മൂല്യത്തില്‍ ജനവിശ്വാസം കുറയുന്നു
reporter

ലണ്ടന്‍: ഉന്നത വിദ്യാഭ്യാസം നേടി മികച്ച ജോലി നേടുക എന്നത് പലരുടെയും സ്വപ്നമായിരുന്നെങ്കിലും ബ്രിട്ടനില്‍ സര്‍വകലാശാല വിദ്യാഭ്യാസത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള പൊതുജന വിശ്വാസം കുറയുന്നതായി പുതിയ സര്‍വേ. ഉയര്‍ന്ന ട്യൂഷന്‍ ഫീസ്, വിദ്യാര്‍ത്ഥി വായ്പകളുടെ കടബാധ്യത, ബിരുദധാരികള്‍ക്കുള്ള തൊഴില്‍ അവസരങ്ങളിലെ കുറവ് എന്നിവയാണ് ജനങ്ങളില്‍ അതൃപ്തി വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റിയൂഡ്‌സ് സര്‍വേ പ്രകാരം സര്‍വകലാശാല ബിരുദം നേടുന്നത് പണവും സമയവും നഷ്ടപ്പെടുത്തുന്നതാണെന്ന് കരുതുന്നവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. 2005-ല്‍ ഇങ്ങനെ കരുതിയവരുടെ നിരക്ക് 14 ശതമാനമായിരുന്നെങ്കില്‍, 2025-ല്‍ അത് 34 ശതമാനമായി ഉയര്‍ന്നു.

അതേസമയം, ബിരുദധാരികള്‍ സാമ്പത്തികമായി കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കുമെന്ന വിശ്വാസവും കുറഞ്ഞുവരികയാണ്. 2005-ല്‍ 50 ശതമാനം പേര്‍ ഇത്തരത്തില്‍ വിശ്വസിച്ചിരുന്നപ്പോള്‍, 2025-ല്‍ അത് 36 ശതമാനമായി കുറഞ്ഞതായി സര്‍വേ വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ സര്‍വകലാശാലകളിലേക്കുള്ള പ്രവേശനം കഴിഞ്ഞ ദശാബ്ദങ്ങളില്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 1983-ല്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയവരില്‍ വെറും 6 ശതമാനം പേര്‍ മാത്രമാണ് സര്‍വകലാശാലകളില്‍ ചേര്‍ന്നിരുന്നത്. എന്നാല്‍ 2025-ഓടെ ഇത് 36 ശതമാനമായി ഉയര്‍ന്നു. നിലവില്‍ ബ്രിട്ടനിലെ സര്‍വകലാശാലകളില്‍ രണ്ട് ദശലക്ഷത്തിലധികം ആഭ്യന്തര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

വിദ്യാഭ്യാസ ചെലവുകളുടെ വര്‍ധനയും പൊതുജനാഭിപ്രായത്തെ സ്വാധീനിച്ചിട്ടുണ്ട്. 1998-ല്‍ ട്യൂഷന്‍ ഫീസ് ആരംഭിച്ചപ്പോള്‍ വാര്‍ഷിക ഫീസ് 1,000 പൗണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷം 9,535 പൗണ്ട് വരെ ഫീസ് അടയ്‌ക്കേണ്ടിവരുന്നു. ഇതിന് പുറമെ താമസച്ചെലവ്, ജീവിതച്ചെലവ്, ഉയര്‍ന്ന പലിശയുള്ള വിദ്യാര്‍ത്ഥി വായ്പകളുടെ തിരിച്ചടവ് എന്നിവയും വലിയ സാമ്പത്തിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. ഇതിനിടെ സര്‍വകലാശാലകളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വിദ്യാര്‍ത്ഥികളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും സര്‍വകലാശാലകളിലേക്കുമുള്ള സമ്മര്‍ദ്ദം കൂടുന്ന സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ജനവിശ്വാസം ഇടിയുന്നതായി പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

 
Other News in this category

 
 




 
Close Window