Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 04th Nov 2026
 
 
UK Special
  Add your Comment comment
യുകെയില്‍ വീട് വാങ്ങാന്‍ നല്ല സമയം നോക്കി ഇരുന്നവര്‍ റെഡി ആയിക്കോളൂ: ബെസ്റ്റ് ടൈം ഇതാണ്
Text By: UK Malayalam Pathram
അടുത്ത വര്‍ഷം പ്രോപ്പര്‍ട്ടി വിലകള്‍ 1.5 ശതമാനം ഇടിയുമെന്നാണ് സാവില്‍സിന്റെ പ്രവചനം. 2028-ന്റെ രണ്ടാം പാദത്തില്‍ എത്താതെ ഭവനവിലകള്‍ തിരിച്ചുവരവ് നടത്താന്‍ സാധ്യതയില്ലെന്നാണ് സാവില്‍സ് കണക്കുകൂട്ടുന്നത്. ഇതിന് ശേഷം 2029, 2030 വര്‍ഷങ്ങളില്‍ 5 ശതമാനം വീതം നിരക്ക് കൂടുമെന്നും പ്രവചനത്തില്‍ പറയുന്നു.

അതിനിടെ, മിഡില്‍ ഈസ്റ്റ് യുദ്ധം അനിശ്ചിതമായി നീണ്ടുപോകുന്നത് മോര്‍ട്ട്ഗേജ് നിരക്കുകളില്‍ ആശ്വാസം ലഭിക്കുന്നത് വൈകിപ്പിക്കുകയാണെന്ന് എസ്റ്റേറ്റ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി ചേരുമ്പോള്‍ ബേസ് റേറ്റ് 3.75 ശതമാനത്തില്‍ നിന്നും 4 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പണപ്പെരുപ്പം ശക്തമായി തുടരുന്നതിനാല്‍ ബേസ് റേറ്റ് അടുത്ത വര്‍ഷം 4.25 ശതമാനത്തിലേക്ക് എത്തുമെന്നും കരുതുന്നു. എന്നാല്‍ ഇതിനിടെ ചില പ്രധാന ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ ഈയാഴ്ച കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
 
Other News in this category

 
 




 
Close Window