|
ഒരു ശരാശരി കുടുംബത്തിന്റെ ഗ്യാസ് ഇലക്ട്രിസിറ്റി ബില്ലുകളില്‍ ഇന്ന് മുതല്‍ പ്രതിമാസം 11 പൗണ്ടിന്റെ കുറവാണ് ഉണ്ടാകുന്നത്. ഓഫ്‌ജെം പ്രഖ്യാപിച്ച പുതിയ പ്രൈസ് ക്യാപിന്റെ അടിസ്ഥാനത്തിലാണിത്. നിലവിലെ 7 ശതമാനം കുറവിനെ എല്ലാവരും സഹര്‍ഷം സ്വാഗതം ചെയ്യുമ്പോഴും ഈ വര്‍ഷം അവസാന പാദത്തില്‍ ബില്ലില്‍ വര്‍ദ്ധനവുണ്ടാകുമോ എന്ന ആശങ്കയുണ്ട്.
ഈ കുറഞ്ഞ നിരക്ക് വിന്ററിലും തുടരുമോ എന്ന സംശയമാണ് ഉയരുന്നത്. കുറഞ്ഞ നിരക്കില്‍ ഒരു ഫിക്സ്ഡ് ഡീല്‍ ലഭിക്കുമോ എന്നാണ് ഉപഭോക്താക്കള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഭാവിയിലെ എനര്‍ജി നിരക്ക് പ്രവചനാതീതമാണ് എന്നതാണ് ഈ ആശങ്കക്ക് പ്രധാന കാരണം. വരുന്ന ശരത്ക്കാലത്ത് നിരക്കില്‍ വലിയ വ്യത്യാസം വരുമെന്ന് കരുതുന്നില്ലെങ്കിലും മദ്ധ്യപൂര്‍വ്വേഷ്യയിലെ സാഹചര്യങ്ങള്‍ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും മൊത്തവിലയെ സ്വാധീനിച്ചേക്കാം. |