Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് റസിഡന്റ് ഡോക്ടര്‍മാര്‍ 29% ശമ്പളവര്‍ധന കിട്ടിയില്ലെങ്കില്‍ സേവനം നിര്‍ത്തിവെച്ച് സമരം നടത്തും
Text By: UK Malayalam Pathram
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്കിടയില്‍ ബാലറ്റിംഗ് നടത്തിയപ്പോള്‍ 55% അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ 90% പേരും ശമ്പളവര്‍ധന നേടിയെടുക്കാന്‍ പണിമുടക്കിനെ അനുകൂലിച്ചു. റസിഡന്റ് ഡോക്ടര്‍മാര്‍ 29% വര്‍ധനവാണ് ആവശ്യപ്പെടുന്നത്. ഈ നീക്കം എന്‍എച്ച്എസ് നഴ്സുമാര്‍ ഉള്‍പ്പെടെ മറ്റ് ജീവനക്കാരെയും സമയമുഖത്ത് എത്തിക്കാന്‍ പ്രോത്സാഹനമാകും.

ലേബര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് വരെ 11 തവണയാണ് ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയത്. 22% ശമ്പളവര്‍ധന അനുവദിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബംപര്‍ നേട്ടവും സമ്മാനിച്ചു. എന്നാല്‍ പുതിയ സമരപ്രഖ്യാപനത്തോടെ സ്ട്രീറ്റിംഗ് സമ്മര്‍ദത്തിലാകും. ആയിരക്കണക്കിന് അപ്പോയിന്റ്മെന്റുകളും, ഓപ്പറേഷനുകളും നഷ്ടമാക്കാന്‍ സമരം വഴിയൊരുക്കുമെന്ന് എന്‍എച്ച്എസ് മേധാവികള്‍ ഭയക്കുന്നു.

ചൊവ്വാഴ്ച നടന്ന ചര്‍ച്ചകളും ഫലം കണ്ടില്ല. 2025-26 വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിട്ടുള്ള 5.4% വര്‍ധന പിന്‍വലിച്ച് പകരം മെച്ചപ്പെട്ട ഓഫര്‍ മുന്നോട്ട് വെയ്ക്കാനാണ് ബിഎംഎ സ്ട്രീറ്റിംഗിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ കൂടുതല്‍ കൈയയച്ച് സഹായിക്കാന്‍ ഗവണ്‍മെന്റിന് നിലവിലെ സ്ഥിതിയില്‍ സാധിക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു.
 
Other News in this category

 
 




 
Close Window