ലണ്ടന്‍: പാര്‍ലമെന്റിനു സമീപം നടന്ന പ്രതിഷേധത്തെ പിന്തുണച്ച 41 പേരെ അറസ്റ്റു ചെയ്ത് ലണ്ടന്‍ പൊലീസ്. പലസ്തീന്‍ ആക്ഷന്‍ എന്ന നിരോധിത പലസ്തീന്‍ സംഘടനയെ അനുകൂലിച്ചവരെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. സമാന സംഭവത്തില്‍ കഴിഞ്ഞ ആഴ്ച 29 പേരെ അറസ്റ്റു ചെയ്തിരുന്നു. സംഘടനയെ പന്തുണച്ച് മാഞ്ചസ്റ്ററിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത ഏതാനും പേരെയും കഴിഞ്ഞ ദിവസം ലണ്ടന്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ബ്രിട്ടന്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ച് സംഘടനയിലെ ഏതാനും അംഗങ്ങള്‍ വ്യോമസേന താവളത്തില്‍ അതിക്രമിച്ചുകയറി വിമാനങ്ങള്‍ക്ക് കേടുപാടു വരുത്തിയതിനെ തുടര്‍ന്ന് ഈ മാസം ആദ്യം ബ്രിട്ടീഷ് നിയമനിര്‍മാണ സഭ ഭീകരവിരുദ്ധ നിയമപ്രകാരം സംഘടനയെ നിരോധിച്ചിരുന്നു. ഹമാസ്, അല്‍-ഖായിദ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകളുടെ പട്ടികയിലാണ് പലസ്തീന്‍ ആക്ഷനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.