Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന പുരുഷ-വനിതാ ക്രിക്കറ്റ് ടീമിന് വിരുന്നൊരുക്കി ചാള്‍സ് രാജാവ്
reporter

ലണ്ടന്‍: ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് ഒരുമിച്ച് വിരുന്നൊരുക്കി ക്രിക്കറ്റ് പ്രേമിയായ ചാള്‍സ് മൂന്നാമന്‍ രാജാവ്. സെന്റ് ജയിംസ് പാലസിലെ ക്ലാരിന്‍സ് ഹൗസ് ഗാര്‍ഡനിലാണ് രാജാവിനൊപ്പം ക്രിക്കറ്റ് താരങ്ങള്‍ ചൊവ്വാഴ്ച തങ്ങളുടെ സായാഹ്നം ആഘോഷിച്ചത്. കോച്ച് ഗൗതം ഗാംഭീര്‍, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വിക്രം ദൊരൈസ്വാമി എന്നിവരോടൊപ്പമായിരുന്നു ടീം അംഗങ്ങള്‍ വിരുന്നിനെത്തിയത്. പുരുഷ ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ മറ്റു ടീം അംഗങ്ങളെ രാജാവിന് പരിചയപ്പെടുത്തി.

ഓരോ താരങ്ങളുടെയും ലോഡ്സിലെ പ്രകടനം എടുത്തുപറഞ്ഞ് പ്രശംസിച്ച രാജാവ്, അവസാന ഓവറുകളിലെ മുഹമ്മദ് സിറാജിന്റെ ചെറുത്തുനില്‍പ്പിനെ മുക്തകണ്ഠം പ്രശംസിച്ചു. ഇംഗ്ലണ്ടിന് 22 റണ്‍സിന്റെ ത്രില്ലിങ് വിജയം സമ്മാനിച്ച ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങള്‍ ഓരോന്നും രാജാവ് ഓര്‍ത്തെടുത്ത് പങ്കുവച്ചു. വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്, ജസ്പ്രീത് ബൂംറ, കോച്ച് ഗൗതം ഗാംഭീര്‍ എന്നിവരുമായി കുശലം പറഞ്ഞ് പൊട്ടിച്ചിരിച്ചു. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ 23ന് ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ ടീമിന് രാജാവ് എല്ലാ ആശംസകളും നേര്‍ന്നു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ് നിലവില്‍ ഇംഗ്ലണ്ട്.

 
Other News in this category

 
 




 
Close Window