Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
വിദേശ വിദ്യാര്‍ഥികള്‍ക്കെതിരായ നീക്കത്തിനെതിരേ ലണ്ടന്‍ മേയര്‍
reporter

ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ നീക്കങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ലേബര്‍ നേതൃത്വവുമായി വിഷയത്തില്‍ നേരിട്ടുള്ള പോരാട്ടത്തിനാണ് അദ്ദേഹം തയ്യാറാകുന്നത്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് നിലപാടിനെയാണ് മേയര്‍ വിമര്‍ശിച്ചത്. ഘാനാ സന്ദര്‍ശനത്തിനിടെ സംസാരിക്കവെയാണ് യുകെ യൂണിവേഴ്സിറ്റികള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി തുറന്ന് കിടക്കണമെന്ന് ലണ്ടന്‍ മേയര്‍ ആവശ്യപ്പെട്ടത്. മേയ് മാസത്തില്‍ പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് വിഘാതം സൃഷ്ടിക്കുകയാണ്.

ഈ മാറ്റങ്ങള്‍ മൂലം യുകെയില്‍ പോസ്റ്റ്-ഗ്രാജുവേറ്റ് കോഴ്സുകള്‍ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം രാജ്യത്ത് തുടരാന്‍ കഴിയുന്ന സമയം രണ്ട് വര്‍ഷത്തില്‍ നിന്നും 18 മാസമായി കുറച്ചിരുന്നു. വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും യൂണിവേഴ്സിറ്റികള്‍ നേടുന്ന വരുമാനത്തിന് പുതിയ നികുതിയും ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ഗവണ്‍മെന്റ്. 2024 ജനുവരിയില്‍ മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് ഭൂരിഭാഗം വിദേശ വിദ്യാര്‍ത്ഥികള്‍ ഡിപ്പന്‍ഡന്റ്സിനെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന് നടപടി ശക്തമാക്കുകയാണ് ലേബര്‍. എന്നാല്‍ പുതിയ നികുതികള്‍ യുവാക്കള്‍ ലണ്ടന്‍ പോലുള്ള നഗരങ്ങളില്‍ എത്തുന്നതില്‍ നിന്നും വിലക്കുമെന്ന് മേയര്‍ സാദിഖ് ഖാന്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കനത്ത സമ്മര്‍ദമായി മാറും. ആഗോള നിലവാരമുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്നും പിന്‍വാങ്ങുന്നത് സാമ്പത്തിക മേഖലയ്ക്കും തിരിച്ചടിയാകും. വളര്‍ച്ചയെ മെല്ലെപ്പോക്കിലാക്കി, യുകെയില്‍ ജോലി ചെയ്യുന്നവരെ ബുദ്ധിമുട്ടിലാക്കും, ഖാന്‍ ആരോപിച്ചു.

 
Other News in this category

 
 




 
Close Window