|
യുകെയിലെ ലെസ്റ്ററില്‍ മലയാളി നഴ്‌സ് അന്തരിച്ചു. സീനിയര്‍ കെയറര്‍ ജോലിക്ക് യുകെയില്‍ എത്തിയ ബ്ലെസി സാംസണ്‍ (48) ആണ് മരിച്ചത്. ലെസ്റ്ററിലെ സ്വകാര്യ കെയര്‍ ഹോമിലേക്ക് കെയറര്‍ വിസയില്‍ നാട്ടില്‍ നിന്ന് എത്തിയതായിരുന്നു ബ്ലെസി. ഭര്‍ത്താവ് - സാംസണ്‍ ജോണ്‍. മക്കള്‍ - അനന്യ (17), ജൊവാന (12). അനീമിയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബ്ലെസി. തിരുവല്ല പേഴുംപാറ കുടുംബാംഗങ്ങളാണ് ബ്ലെസിയുടെ മാതാപിതാക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് ബ്ലെസിയും കുടുംബവും യുകെയില്‍ എത്തിയത്.
മൃതദേഹം നാട്ടില്‍ എത്തിച്ച് മാതാപിതാക്കള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ അവസരം ഒരുക്കണമെന്നാണ് ഭര്‍ത്താവ് സാംസണിന്റെയും മക്കളുടെയും ആഗ്രഹം. ലെസ്റ്റര്‍ കേരള കമ്യൂണിറ്റി പ്രസിഡന്റ് അജീഷ് കൃഷ്ണന്‍, സെക്രട്ടറി സ്മൃതി രാജിവ് എന്നിവര്‍ പറഞ്ഞു. ബ്ലെസിയുടെ കുടുംബത്തെ സഹായിക്കുന്നതിനും മൃതദേഹം നാട്ടില്‍ എത്തിക്കുവാനും ചാരിറ്റി സംഘടനയുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. |