Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് മേയര്‍ സാദിഖ് ഖാന്‍; ഇന്ത്യന്‍ സമൂഹത്തിന് ക്ഷമ ചോദിച്ചു
reporter

ലണ്ടന്‍: ടാവിസ്റ്റോക്ക് സ്‌ക്വയറിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമത്തെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ശക്തമായി അപലപിച്ചു. പ്രതിമയുടെ നശീകരണം അംഗീകരിക്കാന്‍ കഴിയില്ലെന്നും, സംഭവത്തെ തുടര്‍ന്ന് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിന് ഉണ്ടായ വേദനയിലും ദു:ഖത്തിലും ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നുവെന്നും മേയറുടെ ഓഫിസ് അറിയിച്ചു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ ഡാനിയേല്‍ മേയര്‍ക്ക് നല്‍കിയ കത്തിനെ തുടര്‍ന്നാണ് മേയര്‍ പ്രതികരിച്ചത്. ഗാന്ധി പ്രതിമ സന്ദര്‍ശിക്കുന്ന അനേകം ആളുകള്‍ക്ക് അതുമായി ഉള്ള വൈകാരിക ബന്ധം ലണ്ടന്‍ മേയറും ഓഫിസും ഗൗരവമായി മനസ്സിലാക്കുന്നുവെന്നും മറുപടി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അക്രമം സംബന്ധിച്ച അന്വേഷണത്തിന്റെ പുരോഗതിയെ കുറിച്ച് മെറ്റ് പൊലീസ് കമ്മീഷണറും മുതിര്‍ന്ന നേതൃസംഘവും പങ്കെടുക്കുന്ന യോഗങ്ങളില്‍ മേയര്‍ ചര്‍ച്ച നടത്തുമെന്നും ഓഫിസ് അറിയിച്ചു.

പ്രതിമയ്ക്ക് നേരെയുണ്ടായ നശീകരണത്തെ ശക്തമായി അപലപിക്കുന്നതായും, അക്രമികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി ചെയര്‍മാന്‍ സാം പിത്രോഡ, യുകെ നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് കമല്‍ ദലിവാള്‍, ജനറല്‍ സെക്രട്ടറി വിക്രം ദുഹാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window