Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
ജയിലില്‍ കുത്തേറ്റു മരണം; 'ലോസ്റ്റ്‌പ്രൊഫെറ്റ്‌സി'ലെ മുന്‍ ഗായകന്‍ ഇയാന്‍ വാട്കിന്‍സ് കൊല്ലപ്പെട്ടു
reporter

ലണ്ടന്‍: പ്രശസ്ത റോക്ക് ബാന്‍ഡായ 'ലോസ്റ്റ്‌പ്രൊഫെറ്റ്‌സി'യുടെ മുന്‍ ഗായകനായ ഇയാന്‍ വാട്കിന്‍സ് (48) ജയിലില്‍ കുത്തേറ്റു മരിച്ചു. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 35 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. വെസ്റ്റ് യോര്‍ക് ഷയറിലെ ജയിലില്‍ ശനിയാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ 25, 43 വയസുള്ള രണ്ട് സഹതടവുകാരെ പൊലീസ് അറസ്റ്റ് ചെയ്തു.

2013ലെ കോടതി വിധിയില്‍, പ്രശസ്തി ഉപയോഗിച്ച് ലൈംഗിക ചൂഷണം നടത്തിയ അപകടകാരിയായ കുറ്റവാളിയെന്നായിരുന്നു വാട്കിന്‍സിനെക്കുറിച്ചുള്ള പരാമര്‍ശം. 13 കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. 1996-ല്‍ ഗിറ്റാറിസ്റ്റായ ലീ ഗെയ്‌സുമായി ചേര്‍ന്നാണ് വാട്കിന്‍സ് 'ലോസ്റ്റ്‌പ്രൊഫെറ്റ്‌സി' രൂപീകരിച്ചത്. വാട്കിന്‍സിന്റെ അറസ്റ്റിനെ തുടര്‍ന്ന് ബാന്‍ഡ് പിരിച്ചുവിടുകയും ചെയ്തു.

 
Other News in this category

 
 




 
Close Window