ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് പുതിയ ഡിജിറ്റല്‍ സുരക്ഷാ ക്രമീകരണം നിലവില്‍വന്നു. അതിര്‍ത്തികളില്‍ യാത്രികരുടെ ഫോട്ടോ എടുക്കുകയും വിരലടയാളം രേഖപ്പെടുത്തുകയും ചെയ്യും. കൂടാതെ പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്ത് ഡാറ്റാബേസില്‍ സൂക്ഷിക്കും.
യാത്രക്കാരന്‍ തിരികെ പോകുമ്പോഴും ഈ നടപടികള്‍ ആവര്‍ത്തിക്കും. ഭീകരരും അനധികൃത കുടിയേറ്റക്കാരും യൂറോപ്പിലേക്കെത്തുന്നത് തടയുകയാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.