ആലുവ (എറണാകുളം): അയര്‍ലന്‍ഡില്‍ ആശുപത്രി ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന അങ്കമാലി തച്ചില്‍ സ്വദേശി ലിസോ ദേവസ്സി (48) പെരിയാറില്‍ ഉളിയന്നൂര്‍ കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാഴ്ച മുന്‍പാണ് അദ്ദേഹം നാട്ടിലെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ദേവസ്സിയുടെയും മേരിയുടെയും മകനാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 മണിക്ക് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ നടക്കും. ഭാര്യ: ചുള്ളി തിരുതനത്തില്‍ ലിന്‍സി (നഴ്‌സ്, അയര്‍ലന്‍ഡ്). മക്കള്‍: നിഖിത, പാട്രിക്.