ലണ്ടന്‍: യുകെയില്‍ ഇപ്പോള്‍ പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അപ്രസക്തമാകുമെന്ന മുന്നറിയിപ്പ് ഉയര്‍ന്നിരിക്കുകയാണ്. പാര്‍ട്ടി ആസ്ഥാനത്ത് നിന്നും ചോര്‍ന്ന സര്‍വേ ഫലങ്ങള്‍ പ്രകാരം ടോറികളുടെ നില വളരെ മോശമാണെന്ന് വ്യക്തമായിട്ടുണ്ട്. പൊതുജനങ്ങള്‍ വോട്ടെടുപ്പില്‍ എഴുത്തിത്തള്ളിയാല്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണെന്ന് പുതിയ റിസര്‍ച്ച് ചൂണ്ടിക്കാണിക്കുന്നു.
- റിഫോം യുകെയുടെ ഉയര്‍ച്ച
ടെലിഗ്രാഫ് പുറത്തുവിട്ട പ്രവചനങ്ങള്‍ പ്രകാരം റിഫോം യുകെ ഭൂരിപക്ഷത്തിലേക്ക് എളുപ്പത്തില്‍ എത്തും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചരിത്രത്തിന്റെ താളുകളിലേക്ക് ഒതുങ്ങിപ്പോകുമെന്ന അപകടം പാര്‍ട്ടി ആസ്ഥാനത്തെ സ്രോതസുകളും സമ്മതിക്കുന്നു.
- നേതൃത്വത്തില്‍ വിമര്‍ശനം
കെമി ബാഡെനോക് പാര്‍ട്ടി നേതൃത്വം കൈകാര്യം ചെയ്യുന്ന രീതി വ്യാപക വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. നയങ്ങള്‍ വികസിപ്പിക്കുന്നതില്‍ മെല്ലെപ്പോക്കാണ് കാണുന്നത്. ഈ ഒഴിവ് നികത്തി നൈജല്‍ ഫരാഗ് കളം പിടിക്കുന്ന സാഹചര്യം ഇപ്പോള്‍ വ്യക്തമാണ്.
- സര്‍വേ ഫലങ്ങള്‍
സ്റ്റാക്ക് ഡാറ്റാ സ്ട്രാറ്റജി നടത്തിയ സര്‍വേ പ്രകാരം കണ്‍സര്‍വേറ്റീവുകള്‍ക്ക് കേവലം 17 ശതമാനം വോട്ട് വിഹിതം മാത്രമേ നിലനിര്‍ത്താനാകൂ.
- റിഫോം യുകെ: 348 സീറ്റുകള്‍
- ലേബര്‍: 161 സീറ്റുകള്‍
- ലിബറല്‍ ഡെമോക്രാറ്റുകള്‍: 63 സീറ്റുകള്‍
- മറ്റ് പാര്‍ട്ടികള്‍: 46 സീറ്റുകള്‍
- അപകടമണി മുഴക്കുന്ന പ്രവചനങ്ങള്‍
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ ഈ പ്രവചനങ്ങള്‍ വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.