ലണ്ടന്‍: ബ്രിട്ടനില്‍ ഏപ്രില്‍ 1 മുതല്‍ മിനിമം വേതനം ഉയര്‍ത്തുമെന്ന് ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചു.
- 21 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മണിക്കൂറിന് £12.71 ആയി വേതനം ഉയരും.
- 18-20 വയസ്സുകാരുടെ വേതനം £10.85 ആയി ഉയര്‍ത്തും (85 പെന്‍സ് വര്‍ധന).
- 18 വയസ്സില്‍ താഴെയുള്ളവരും അപ്രന്റീസുമാരും മണിക്കൂറിന് £8 ലഭിക്കും (45 പെന്‍സ് വര്‍ധന).
ഇന്നത്തെ ബജറ്റില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ശമ്പള വര്‍ധന സംബന്ധിച്ച പേ കമ്മിഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അതേപടി അംഗീകരിച്ചതാണ്.
പ്രായപൂര്‍ത്തിയായവര്‍ക്ക് നിലവിലുള്ള നാഷനല്‍ ലിവിങ് വേജില്‍ 6.7% വര്‍ധന നടപ്പിലാക്കുന്നു. മണിക്കൂറിന് 50 പെന്‍സ് വര്‍ധനയാണ് പൊതുവേ ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ ദശലക്ഷക്കണക്കിന് സാധാരണ ജോലിക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനമാണിതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.