Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6324 INR  1 EURO=109.6732 INR
ukmalayalampathram.com
Mon 07th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വിമാനത്താവളത്തില്‍ യാത്രക്കാരന്റെ കയ്യില്‍ തോക്ക്: വെടി പൊട്ടിയപ്പോള്‍ ആളുകള്‍ നടുങ്ങി: അബദ്ധം സംഭവിച്ചതെന്ന് വിശദീകരണം
Text By: UK Malayalam Pathram
വാരാണസി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ തോക്കില്‍ നിന്ന് വെടിപൊട്ടിയത് അബദ്ധത്തിലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പ്. പിസ്റ്റളും 21 വെടിയുണ്ടകളും യാത്രക്കാരന്‍ കൊണ്ടുവന്നു. പരിശോധന നടത്തുന്നതിനിടെയാണ് വെടിപൊട്ടിയത്. രോഹിത് രാജ്, സമുന്‍ കുമാരി എന്നീ സ്വകാര്യ സുരക്ഷാ സംഘത്തിലെ അംഗങ്ങള്‍ക്കാണ് പരുക്കേറ്റത്.
തോക്കുടമ കമലേഷ് കേദര്‍നാഥ് റായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അന്വേഷണം നടത്തുന്നു. ലൈസന്‍സുള്ള തോക്ക് കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി ഉണ്ടാകുമെന്നും വ്യോമയാനമന്ത്രാലയം വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window