Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഓഗസ്റ്റ് 24 മുതല്‍ കേരള ടൂറിസം ഓണാഘോഷം: തിരുവനന്തപുരം നഗരം ഉത്സവാഘോഷങ്ങളിലേക്ക്
Text By: UK Malayalam Pathram
കേരള ടൂറിസം സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 24 മുതല്‍ 30 വരെ തലസ്ഥാന നഗരിയിലെ 35 വേദികളില്‍ വിപുലമായി സംഘടിപ്പിക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഓണം-ടൂറിസം വാരാഘോഷത്തിന്റെ സമാപന ദിവസം ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിയാകും.
വിവിധ വേദികളിലായി അരങ്ങേറുന്ന 340-ലേറെ പരിപാടികളില്‍ 3,000ത്തോളം കലാകാരന്മാരും അണിയറപ്രവര്‍ത്തകരും പങ്കെടുക്കും. വിവിധ ജില്ലകളിലായി 8000 ലേറെ കലാകാരന്മാര്‍ പങ്കാളികളാകും. ഇത്തവണ കോവളത്തെയും ഓണാഘോഷത്തിന്റെ പുതിയ വേദിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയില്‍
ഓഗസ്റ്റ് 24ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷം ഉദ്ഘാടനം ചെയ്യും.
 
Other News in this category

 
 




 
Close Window