Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നടുറോഡില്‍ മുഖ്യമന്ത്രിയെ തടഞ്ഞ് കോണ്‍ഗ്രസ് നേതാവിന് പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഷന്‍
Text By: UK Malayalam Pathram
തിരുവനന്തപുരം ചേന്തിയില്‍ കോണ്‍ഗ്രസ് ജില്ലാ നേതാവ് സംഘടിപ്പിച്ച ചതയദിന പരിപാടിയില്‍ പങ്കെടുക്കാതെ പോകാന്‍ തുനിഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞ ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ചേന്തിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്.
മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞ് വാക്കേറ്റം നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്റേതാണ് നടപടി. നടപടിക്ക് കെപിസിസി നേതൃത്വം ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
 
Other News in this category

 
 




 
Close Window