Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വെള്ളപ്പൊക്കം രക്ഷാപ്രവര്‍ത്തനം ഞങ്ങള്‍ നടത്തിക്കോളാം; വിദേശ രാജ്യങ്ങളുടെ സഹായവാഗ്ദാനം സ്‌നേഹത്തോടെ നിരസിച്ച് നേപ്പാള്‍
Text By: UK Malayalam Pathram
കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരന്തബാധിത പ്രദേശങ്ങളില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്താമെന്ന വിവിധ രാജ്യങ്ങളുടെ വാഗ്ദാനം നേപ്പാള്‍ സര്‍ക്കാര്‍ നിരസിച്ചു. സ്വന്തം സുരക്ഷാ ഏജന്‍സികള്‍ക്ക് രക്ഷാപ്രവര്‍ത്തനം വിജയകരമായി ഏകോപിപ്പിക്കാന്‍ കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ചൈനയുമായുള്ള അതിര്‍ത്തിക്കടുത്താണ് ദുരന്തം ഉണ്ടായത്.
ദുരന്തത്തില്‍ ഇതുവരെ 500-ല്‍ അധികം പേര്‍ ജീവന്‍ വെടിഞ്ഞതായും 1,500-ലധികം ആളുകളെ കാണാതായതായും കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് അതിര്‍ത്തിക്കടുത്തുള്ള റസുവാ ജില്ലയിലാണ് വെള്ളപ്പൊക്കം ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ വിതച്ചത്. മേഖലയിലെ റോഡുകളും പാലങ്ങളും ഒലിച്ചുപോവുകയും ജലവൈദ്യുത പദ്ധതികള്‍ തകരുകയും മുഴുവന്‍ നഗരഭാഗങ്ങളും മണ്ണിനടിയിലാവുകയും ചെയ്തു. കാണാതായവരില്‍ വിവിധ രാജ്യങ്ങളിലെ പൗരന്മാരും ഉള്‍പ്പെടുന്നു.
 
Other News in this category

 
 




 
Close Window