Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.866 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 01st Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്ബെക്കിസ്ഥാനില്‍
Text By: UK Malayalam Pathram
ശനിയാഴ്ച താഷ്‌കന്റിലെത്തിയ പ്രധാനമന്ത്രി മോദിയെ ഉസ്ബെക്ക് പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവ് സ്വീകരിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഒന്നിച്ചു യാത്ര ചെയ്ത ഇരുനേതാക്കളും തുടര്‍ന്ന് അത്താഴവിരുന്നിലും പങ്കെടുത്തു.
'പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവിന്റെ ഊഷ്മളമായ സ്വീകരണത്തിന് നന്ദി. പ്രധാനമന്ത്രിയായ ശേഷമുള്ള എന്റെ നാലാമത്തെ ഉസ്ബെക്കിസ്ഥാന്‍ സന്ദര്‍ശനമാണിത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴത്തെയാണ് കാണിക്കുന്നത്,' പ്രധാനമന്ത്രി വ്യക്തമാക്കി.
ഞായറാഴ്ച മിര്‍സിയോയേവുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഊര്‍ജ്ജം, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ ചര്‍ച്ചയാകും.
 
Other News in this category

 
 




 
Close Window