|
ഭീകരവാദത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്ന് ശക്തമായ ആഹ്വാനം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ വിഷയത്തില്‍ 'ഇരട്ടത്താപ്പുകള്‍ക്ക് സ്ഥാനമില്ല' എന്ന് വ്യക്തമാക്കി. 'ഭീകരവാദത്തിന്റെ മുഴുവന്‍ സംവിധാനങ്ങളെയും-അതിന്റെ ധനസഹായം, റിക്രൂട്ട്മെന്റ്, തീവ്രവാദവല്‍ക്കരണം, സുരക്ഷിത താവളങ്ങള്‍ എന്നിവയെല്ലാം നാം ഇല്ലാതാക്കണം,' പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലാണ് ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) ഉച്ചകോടിയില്‍ മോദി ഈ സന്ദേശം നല്‍കിയത്.
SCO ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ, ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത്, ആളുകളെ റിക്രൂട്ട് ചെയ്യുന്നത്, തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്, സുരക്ഷിത താവളങ്ങള്‍ ഒരുക്കുന്നത് തുടങ്ങിയവക്ക് പിന്തുണ നല്‍കുന്ന മുഴുവന്‍ സംവിധാനങ്ങളും തകര്‍ക്കാന്‍ അംഗരാജ്യങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. |