Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.4048 INR  1 EURO=109.4691 INR
ukmalayalampathram.com
Thu 03rd Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എയര്‍പോര്‍ട്ടില്‍ കൊണ്ടുവന്ന 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒരു കോടിയുടെ സ്വര്‍ണം: സംഭവം കോഴിക്കോട് വിമാനത്താവളത്തില്‍
Text By: UK Malayalam Pathram
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ 8 മാസം പ്രായമുളള കുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിലും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. മലപ്പുറം പൊന്നാനി സ്വദേശിയുടെ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നാണ് സ്വര്‍ണമിശ്രിതം പിടിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) സംഘമാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.
പൊന്നാനി സ്വദേശിയും മൂന്നു മക്കളുമാണ് റാസല്‍ഖൈമയില്‍ നിന്നും ചൊവ്വാഴ്ച രാത്രി കരിപ്പൂരില്‍ വിമാനമിറങ്ങിയത്. അരക്കോടിയോളം രൂപ വില വരുന്ന അരക്കിലോയോളം സ്വര്‍ണമാണ് കുട്ടിയുടെ ഡയപ്പറില്‍ കണ്ടെത്തിയത്. തുടര്‍പരിശോധനയില്‍ പിതാവിന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ ബാക്കി സ്വര്‍ണമിശ്രിതം ലഭിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window