Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കൊലപ്പെടുത്തിയത് അനില തന്നെ: അറസ്റ്റ് രേഖപ്പെടുത്തി പോലീസ്: കലിഫോര്‍ണിയയിലെ കൊലപാതകത്തില്‍ ചുരുളഴിയുന്നു
Text By: UK Malayalam Pathram
മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. മനപ്പൂര്‍വമായ നരഹത്യ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൃശൂര്‍ മുടിക്കോട് സ്വദേശി അഞ്ജനയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് നടപടി. പ്രതി കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയാല്‍ 25 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. അഞ്ജനയുടെ പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഭര്‍ത്താവിനെ മൃതദേഹം കാണിച്ചു.

ഇക്കഴിഞ്ഞ 28ന് ശനിയാഴ്ച ആണ് തൃശൂര്‍ മുടിക്കോടുള്ള അഞ്ജനയുടെ ബന്ധുക്കള്‍ക്ക് അവര്‍ മരിച്ചു എന്ന് വിവരം ലഭിക്കുന്നത്. വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ പറഞ്ഞ അനില അമിത വേഗതയില്‍ ഓടിച്ചു വന്ന കാര്‍ ഇടിച്ച് അഞ്ജനയെ തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആന്‍ മേരി മാത്യുവിനെ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഈ മുറിയില്‍ നിന്ന് തന്നെ കത്തിയും കണ്ടെടുത്തതായി അഞ്ജനയുടെ ബന്ധുക്കള്‍ പറയുന്നു.
അമേരിക്കയിലെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കടുത്ത വിഷാദമാണ് ഈ കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് നിഗമനമെങ്കിലും യുവതിയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ.
വിലങ്ങന്നൂര്‍ സ്വദേശി വിജീഷ് ആണ് മരിച്ച അഞ്ജനയുടെ ഭര്‍ത്താവ്. ഏക മകള്‍ വാമിക. ഫ്ലാറ്റിന്റെ താഴേക്ക് അഞ്ജനയെ വിളിച്ചുവരുത്തിയ അനില കാറിടിച്ച് കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ ഭര്‍ത്താവ് വിജീഷ് തിരിച്ചറിഞ്ഞു. വിജീഷ് ഉടന്‍തന്നെ ഇവരുടെ പൊതുസുഹൃത്തായ ആനിന്റെ ഭര്‍ത്താവ് ജേക്കബിനെ വിളിച്ച് വിവരം അറിയിച്ചു. ആനിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കഴിയാതിരുന്ന ഭര്‍ത്താവ് ഫ്ലാറ്റില്‍ ചെന്നപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയില്‍ ആനിനെ കണ്ടതെന്നാണ് ലഭിക്കുന്ന വിവരം.

മൂന്നുപേരും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നെന്ന് അഞ്ജനയുടെ വീട്ടുകാര്‍ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ എട്ടുവര്‍ഷമായി അഞ്ജനയും ഭര്‍ത്താവ് വിജീഷും കാലിഫോര്‍ണിയയില്‍ ജോലിചെയ്ത് വരികയാണ്.
 
Other News in this category

 
 




 
Close Window