Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 27th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വയനാട് ടൂറിസ്റ്റ് കേന്ദ്രത്തില്‍ സിപ് ലൈനില്‍ അപകടം: മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുമെന്ന് കമ്പനി
Text By: UK Malayalam Pathram
റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ സിപ് ലൈന്‍ അപകടത്തില്‍ മരിച്ച ഓപ്പറേറ്റര്‍ സനൂപിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ച് കമ്പനി. 10 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുമെന്ന് ഉറപ്പ് ഉറപ്പ് നല്‍കി. മരിച്ച സനൂപ് കൃഷ്ണന്റെ കുടുംബത്തി?ന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മാനേജ്‌മെന്റോ സര്‍ക്കാരോ അടിയന്തരമായി നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സനൂപിന്റെ മൃതദേഹം ഏറ്റെടുക്കാതെയായിരുന്നു കുടുംബം പ്രതിഷേധം നടത്തിയത്.

കുടുംബവുമായി നടത്തിയ ചര്‍ച്ചയിലാണ് 10 ലക്ഷം രൂപാ നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചത്. ഇതോടെ കുടുംബം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

ചാമുണ്ഡിക്കുന്ന് സ്വദേശിയാണ് മരിച്ച 24 കാരനായ സനൂപ് കൃഷ്ണന്‍. സഞ്ചാരികളെ കയറ്റുന്നതിനിടയില്‍ അബദ്ധത്തില്‍ സനൂപ് താഴേക്ക് വീഴുകയായിരുന്നു.
 
Other News in this category

 
 




 
Close Window