Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 28th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സഹപാഠികളായ പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി അറസ്റ്റില്‍
Text By: UK Malayalam Pathram

സഹപാഠികളായ പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ ചിത്രങ്ങള്‍ എ ഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കിയ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. ബി.ടെക് നാലാം വര്‍ഷ വിദ്യാര്‍ത്ഥി അജ്മല്‍ ടി മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏറ്റുമാനൂര്‍ പോലീസ് നടപടി സ്വീകരിച്ചത്. ഉയര്‍ന്ന നിലവാരമുള്ള ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചിരുന്ന അജ്മലിനെ ഫോട്ടോ എടുക്കുന്നതിനായി പല വിദ്യാര്‍ത്ഥികളും സമീപിക്കാറുണ്ടായിരുന്നു. ഇതിലൂടെ സഹപാഠികളായ പെണ്‍കുട്ടികളുടേതുള്‍പ്പെടെ നിരവധി പേരുടെ ചിത്രങ്ങള്‍ ഇയാള്‍ പകര്‍ത്തി. കൂടാതെ കോളജ് പരിപാടികളിലും മറ്റും വച്ചും ഇയാള്‍ വ്യാപകമായി ചിത്രങ്ങള്‍ എടുത്തിരുന്നതായി പോലീസ് പറയുന്നു. ഈ ചിത്രങ്ങളാണ് പിന്നീട് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡിജിറ്റലായി മാറ്റം വരുത്തി അശ്ലീല ചിത്രങ്ങളാക്കി മാറ്റിയത്. അജ്മലിന്റെ ലാപ്‌ടോപ്പില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മറ്റൊരു വിദ്യാര്‍ത്ഥി യാദൃച്ഛികമായി കണ്ടതോടെയാണ് വിവരം പുറത്തറിയുന്നത്. സംശയം തോന്നി ലാപ്‌ടോപ് വിശദമായി പരിശോധിച്ചപ്പോള്‍ ചിത്രങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം അധ്യാപകരെയും രക്ഷിതാക്കളെയും അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

 
Other News in this category

 
 




 
Close Window