Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=109.866 INR
ukmalayalampathram.com
Tue 08th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
KSRTC ബസ്സിന് സ്പീഡ് പോരെന്നു പറഞ്ഞ് ചില്ലുകള്‍ അടിച്ച് പൊട്ടിച്ചു: രോഷാകുലനായ യാത്രക്കാരന്‍ 36 വയസ്സുകാരന്‍ അറസ്റ്റില്‍
Text By: UK Malayalam Pathram
തൃശ്ശൂരില്‍നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന് വേഗത പോരെന്നാരോപിച്ച് ഡ്രൈവര്‍ക്ക് നേരെ യാത്രക്കാരന്റെ ക്രൂരത. താമരശ്ശേരി ചുരം രണ്ടാം വളവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1:30-ഓടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വയനാട് പുല്‍പ്പള്ളി പാടിച്ചിറ പുളിക്കല്‍കുന്നേല്‍ ഷൈജല്‍ (36) ആണ് അക്രമം അഴിച്ചുവിട്ടത്.
ബസിന്റെ വേഗതയെച്ചൊല്ലി ഡ്രൈവറുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെ പ്രകോപിതനായ പ്രതി ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കമ്പികൊണ്ടോ കല്ലുകൊണ്ടോ അടിച്ചു ബസിന്റെ മുന്‍ഭാഗത്തെയും വലതുവശത്തെയും ചില്ലുകളും ഹെഡ്ലൈറ്റും അടിച്ചു തകര്‍ത്തു. അക്രമത്തില്‍ ബസിന്റെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരും മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരും ചേര്‍ന്ന് പ്രതിയെ ഉടന്‍തന്നെ തടഞ്ഞുവെക്കുകയും തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
 
Other News in this category

 
 




 
Close Window