Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 29th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മാസപ്പടി കേസില്‍ ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ; ഭരണം മാറിയത് കൊണ്ട് യുഡിഎഫ് രാഷ്ട്രീയ പക പോക്കലിന് തയ്യാറാകും: എം.വി. ഗോവിന്ദന്‍
Text By: UK Malayalam Pathram
സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്വേഷണം പിണറായി വിജയനില്‍ എത്തിക്കാന്‍ ശ്രമമാണ് നടക്കുന്നത്. നിലവിലെ ഭരണകക്ഷി നേതാക്കള്‍ ഉള്‍പ്പെടെ സിഎംആര്‍എല്ലിന് പണം നല്‍കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഭരണം മാറിയത് കൊണ്ട് UDF രാഷ്ട്രീയ പക പോക്കലിന് തയ്യാറാകും അതാണ് ഇപ്പോള്‍ ഇ ഡി വന്നിരിക്കുന്നത്.

ഇത് കൊണ്ടാണ് ഇ ഡി ഇപ്പോള്‍ സര്‍ക്കാറിനോട് അന്വേഷണം ആവശ്യപ്പെടുന്നത്. ഇ ഡി നേരിട്ട് പോയാല്‍ കോടതി തള്ളും എന്നത് കൊണ്ടാണ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. സര്‍ക്കാരിന് നഷ്ടവും തനിക്ക് ലാഭവും ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ പിണറായി വിജയന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതിനുള്ള ഒരു തെളിവും ഒരു കോടതിയിലും ഹാജരാക്കാന്‍ കഴിഞ്ഞില്ല. വിജിലന്‍സ് തന്നെ തള്ളിയ കേസ് ആണ്. വളഞ്ഞ വഴിയില്‍ വന്നിരിക്കുകയാണ് ഇപ്പോള്‍ ഇ ഡിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
 
Other News in this category

 
 




 
Close Window