Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 01st Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ എല്ലാ ദിവസവും വൈകിട്ട് വൈദ്യുതി നിലയ്ക്കുന്നു: ഇതു സ്വിച്ചിട്ടതുപോലെ പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല - വൈദ്യുതി മന്ത്രി
Text By: UK Malayalam Pathram
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അത്ഭുതപ്രവൃത്തികള്‍ ഒന്നുമില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും ഭാഗത്തുനിന്ന് മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണ്. വിഷയത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളില്‍ ഖേദമുണ്ടെന്ന് പറഞ്ഞ മന്ത്രി, നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു.
ആരുടെയും അനാസ്ഥയോ വീഴ്ചയോ കൊണ്ടല്ല ഇത് സംഭവിച്ചത്. പ്രതികൂല കാലാവസ്ഥയും പ്രത്യേക സാഹചര്യങ്ങളുമാണ് നിലവിലെ സ്ഥിതിക്ക് കാരണം. സ്വിച്ചിട്ടതുപോലെ ഒറ്റയടിക്ക് പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല ഇത്. മഴ ലഭ്യതയെക്കൂടി ആശ്രയിച്ചാണ് പൂര്‍ണമായ പരിഹാരം. പകല്‍ സമയത്തും രാത്രി സമയത്തുമുള്ള വൈദ്യുതി ലഭ്യതയും ഉപയോഗവും തമ്മിലുള്ള വലിയ അന്തരമാണ് നിലവിലെ പ്രധാന പ്രശ്നങ്ങള്‍ക്ക് കാരണം. പകല്‍ സമയത്ത് സൗരോര്‍ജ വൈദ്യുതി ലഭ്യമാകുകയും അത് ഗ്രിഡിലേക്ക് നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും, രാത്രി സമയത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കിട്ടാത്ത സ്ഥിതിയാണുള്ളതെന്നും മന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window