|
ചെന്നൈയില്‍ 1,200 കോടി രൂപ ചെലവില്‍ പുതിയ സംയോജിത നിയമസഭാ-സെക്രട്ടറിയേറ്റ് സമുച്ചയം നിര്‍മിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പദ്ധതി പ്രഖ്യാപിച്ചു. 20 ലക്ഷം ചതുരശ്ര അടിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി ചെന്നൈ പട്ടണപ്പാക്കത്തെ ഫോര്‍ഷോര്‍ എസ്റ്റേറ്റില്‍ തമിഴ്നാട് ഹൗസിങ് ബോര്‍ഡിന്റെയും കോര്‍പറേഷന്റെയും ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ ഭൂമി കണ്ടെത്തി.
15 നിലകളോടെ നിര്‍മിക്കുന്ന കെട്ടിടത്തില്‍ ആധുനിക നിയമസഭാ സൗകര്യങ്ങള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, പാര്‍ക്കിംഗ് എന്നിവയുണ്ടാകും. നിലവിലെ ഫോര്‍ട്ട് സെന്റ് ജോര്‍ജിലെ സ്ഥലപരിമിതിയും പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങളുമാണ് പുതിയ തീരുമാനത്തിന് കാരണം. ഈ സ്ഥലം വിജയുടെ വസതിയില്‍ നിന്ന് തൊട്ടടുത്തായതിനാല്‍ ഇത് അദ്ദേഹത്തിന് വ്യക്തിപരമായ സൗകര്യമൊരുക്കാനാണെന്ന രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഭരണസൗകര്യത്തിനുമാണ് സ്ഥലമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. |