Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വാര്‍ധക്യത്തില്‍ എത്തിയവര്‍ക്ക് എളുപ്പത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍: 'സര്‍ട്ടിഫിക്കേഷന്‍ പദ്ധതി' ഉടന്‍
Text By: UK Malayalam Pathram
സര്‍ക്കാര്‍ ഓഫിസുകളെ വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പുതിയ സര്‍ട്ടിഫിക്കേഷന്‍ പദ്ധതി നടപ്പാക്കുന്നു. വില്ലേജ്, താലൂക്ക് ഓഫിസുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കുന്നതനുസരിച്ച് ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനാണ് തീരുമാനം. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കും. ഷാര്‍ജയിലെ വയോജന സൗഹൃദ മാതൃക, ലോകാരോഗ്യ സംഘടനയുടെ ഏജ്-ഫ്രണ്ട്‌ലി സിറ്റീസ് ശൃംഖല, യുഎസിലെ സര്‍ട്ടിഫൈഡ് ഏജ്-ഫ്രണ്ട്‌ലി എംപ്ലോയര്‍ പദ്ധതി എന്നിവയുടെ മാതൃകയിലാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പടികളില്ലാത്ത പ്രവേശന കവാടം, താഴത്തെ നിലയില്‍ ശുചിമുറി, പ്രത്യേക ക്യൂ, പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥന്‍ തുടങ്ങിയവയാണ് സര്‍ട്ടിഫിക്കേഷനുള്ള പ്രധാന മാനദണ്ഡങ്ങള്‍. നിലവില്‍ നീണ്ട ക്യൂ, കൈവരിയില്ലാത്ത പടികള്‍, ചെറിയ അക്ഷരത്തിലുള്ള അപേക്ഷാ ഫോമുകള്‍, ഗോവണി കയറി എത്തേണ്ട കൗണ്ടറുകള്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ ഓഫിസുകളിലെത്തുന്ന വയോജനങ്ങള്‍ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകള്‍.
 
Other News in this category

 
 




 
Close Window