Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കോഴിക്കോട് ഒരു യുവതിക്ക് മദ്യം നല്‍കി നാലു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു: മണിക്കൂറുകള്‍ കഴിയും മുന്‍പ് പ്രതികളെ പിടികൂടി
Text By: UK Malayalam Pathram
യുവതിയെ മദ്യവും മയക്കുമരുന്നും നല്‍കി കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ നാല് പേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. യുവതിയെ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിലും വീടുകളിലും എത്തിച്ച് മദ്യം നല്‍കിയശേഷം പ്രതികള്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
വെള്ളിയൂര്‍ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂര്‍ ചമ്പോളി സാക്കിര്‍ ഹുസൈന്‍ (49), നടുവണ്ണൂര്‍ കളയംകുളത്ത് റജീഷ് (40), നടുവണ്ണൂര്‍ താനിപ്പറ്റ അഭിലാഷ് (46) എന്നിവരാണ് അറസ്റ്റിലായത്.
പരാതി ലഭിച്ചതിന് പിന്നാലെ പേരാമ്പ്ര പൊലീസ് പ്രതികള്‍ക്കായി വ്യാപകമായി തിരച്ചില്‍ നടത്തി. ഒരു രാത്രി മുഴുവന്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്.
യുവതിക്ക് മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചെന്നാണ് പൊലീസിന് ലഭിച്ച പരാതി. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കാപ്പാട്, കോഴിക്കോട് ആഴ്ചവട്ടം, കരുവണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
 
Other News in this category

 
 




 
Close Window